സഹോദരിമാരോട്, പുകവലിക്കാരെ ഒഴിവാക്കു; ചാപിള്ളകളെ പ്രസവിക്കേണ്ടി വരുമെന്ന് പഠനം

സ്ത്രീകള്‍ സിഗരറ്റ് പുക ശ്വസിക്കുന്നത് ഗര്‍ഭാവസ്ഥയെ സാരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്
സഹോദരിമാരോട്, പുകവലിക്കാരെ ഒഴിവാക്കു; ചാപിള്ളകളെ പ്രസവിക്കേണ്ടി വരുമെന്ന് പഠനം

വാഷിങ്ടണ്‍: സ്ത്രീകള്‍ സിഗരറ്റ് പുക ശ്വസിക്കുന്നത് ഗര്‍ഭാവസ്ഥയെ സാരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. വികസിത രാജ്യങ്ങളില്‍ പരോക്ഷ പുകവലി (സെക്കന്‍ഡ് ഹാന്‍ഡ് സ്‌മോക്കിങ്) ഗര്‍ഭിണികളിലും നവജാത ശിശുക്കളിലും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് ഓരോ വര്‍ഷവും സൃഷിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ഗര്‍ഭിണികള്‍ പരോക്ഷമായി പുക ശ്വസിച്ചാല്‍ ചാപിള്ളയെ പ്രസവിക്കുന്നതിന് കാരണമാകുന്നു. 

നവജാത ശിശുക്കളിലെ അംഗ വൈകല്യം, ശ്വാസ സംബന്ധമായ അസുഖങ്ങള്‍, നവജാത ശിശുക്കളുടെ ഭാരക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഇത് വഴിയൊരുക്കുന്നു. യൂനിവേഴ്‌സിറ്റി ഓഫ് യോര്‍കിലെ ഒരു സംഘമാണ് പഠനം നടത്തിയത്. ഇവര്‍ 30ഓളം വികസിത രാജ്യങ്ങളിലെ 2008- 2013 കാലത്ത് ഗര്‍ഭിണികളായ സ്ത്രീകളേയും പിറന്ന കുട്ടികളേയും പറ്റി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

ഏഷ്യന്‍ രാജ്യങ്ങളിലാണ് ഇതിന്റെ ഭീകരത ഏറ്റവും കൂടുതല്‍ ഉള്ളത്. പാക്കിസ്ഥാനില്‍ ഓരോ വര്‍ഷവും 40 ശതമാനം കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവിധ അസുഖങ്ങളുമായി വര്‍ഷത്തില്‍ 17,000ത്തോളം കുട്ടികള്‍ പിറന്നുവീഴുന്നു. 

അര്‍മേനിയ, ഇന്തോനേഷ്യ, ജോര്‍ദാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ പരോക്ഷ പുകവലി ഏതാണ്ട് 50  ശതമാനം ഗര്‍ഭിണികളെ ബാധിക്കുന്നു. ഇന്തോനേഷ്യയില്‍  മാത്രം 10,000ത്തോളം നവജാത ശിശുക്കളെയാണ് വര്‍ഷാവര്‍ഷം ഇത് സാരമായി ബാധിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com