രണ്ട് തലയും ഒരു തലച്ചോറുമായി പിറവി; നൊമ്പരമായി ഒരു കുഞ്ഞ്; നിസഹായരായി മാതാപിതാക്കള്‍ 

രണ്ട് തലയും രണ്ട് മുഖവും ഒരു തലച്ചോറുമായി പിറവി; നൊമ്പരമായി ഒരു കുഞ്ഞ്; നിസഹായരായി മാതാപിതാക്കള്‍
രണ്ട് തലയും ഒരു തലച്ചോറുമായി പിറവി; നൊമ്പരമായി ഒരു കുഞ്ഞ്; നിസഹായരായി മാതാപിതാക്കള്‍ 

ണ്ട് മാസം മാത്രം പ്രായമുള്ള ഗിലാങ് ആന്‍ഡിക രണ്ട് തലയും രണ്ട് മുഖവും ഒരു തലച്ചോറും ഒരു ശരീരവുമായാണ് ഭൂമിയിലേക്ക് പിറന്നുവീണത്. കുഞ്ഞു കണ്ണുകള്‍ വിടര്‍ത്തി പിറവിയുടെ അത്ഭുതത്തോടെ ചുറ്റും കാണേണ്ട സമയത്ത് അവന്‍ ലോകത്തിനാകെ നൊമ്പരമാകുകയാണ്. വൈദ്യശാസ്ത്രത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു ജന്മമാണ് അവന്റേത്. മൂന്ന് ലക്ഷത്തിലൊരാള്‍ക്ക് മാത്രം ഉണ്ടായേക്കാവുന്ന പ്രത്യേക അവസ്ഥ. 
സാങ്കേതികമായി സയാമിസ് ഇരട്ടകളുടെ (കണ്‍ജോയ്ന്‍ഡ് ട്വിന്‍സ്) വിഭാഗത്തിലാണ് ഗിലാങ് ഉള്‍പ്പെടുന്നതെങ്കിലും ഇരട്ടകളാണെന്ന് പറയാന്‍ കഴിയില്ല. ഗര്‍ഭം ധരിക്കുമ്പോള്‍ ഉണ്ടായ തകരാറുകളെ തുടര്‍ന്നാണ് ഇരട്ടകള്‍ക്ക് വേണ്ടുന്ന തരത്തിലുള്ള ശരീരവികാസം ഗിലാങിന് ഇല്ലാതിരുന്നത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മുഖത്തിന്റേയും തലയുടേയും പ്രത്യേകത കാരണം കുഞ്ഞിനെ മുലയൂട്ടാന്‍ പോലും അമ്മയ്ക്ക് സാധിക്കില്ല. ട്യൂബിലൂടെ പാല്‍ കൊടുക്കുകയാണിപ്പോള്‍. 

ഇന്തോനീഷ്യയില്‍ നിന്നുള്ള എര്‍ണിലാസറി- മുസ്തഫ ദമ്പതികളുടെ മകനാണ് ഗിലാങ്. സിസേറിയന്‍ വഴിയാണ് കുട്ടിയെ പുറത്തെടുത്തത്. ബോഡി ഫ്‌ളൂയിഡ് തലച്ചോറില്‍ കെട്ടിനില്‍ക്കുന്ന ഹൈഡ്രോസെഫലസ് എന്ന അപൂര്‍വ രോഗാവസ്ഥയാണ് ഗിലാങിന്റേത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ അവസ്ഥ ചികിത്സിച്ചാലും കുട്ടി അതിജീവിക്കാന്‍ സാധ്യതയില്ലെന്നാണ് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നത്.
 
അതേസമയം ശസ്ത്രക്രിയയിലൂടെ മകന്റെ ശരീരം സാധാരണ നിലയിലേക്കെത്തിക്കണമെന്ന് മാതാപിതാക്കള്‍ ഡോക്ടര്‍മാരോട് അഭ്യര്‍ഥിച്ചിരുന്നെങ്കിലും നിലവില്‍ അവര്‍ ചികിത്സ തേടിയ ആശുപത്രിയില്‍ അതിനുള്ള സൗകര്യങ്ങളില്ല. കുട്ടിയുടെ അസുഖത്തിന്റെ സങ്കീര്‍ണത സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് ഇപ്പോഴും കൃത്യമായ ധാരണയില്ല. അവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ തുടര്‍ ചികിത്സയും നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com