പ്രായമേറുമ്പോള്‍ ഗര്‍ഭിണിയാകുന്നവര്‍ ജാഗ്രത; നിങ്ങള്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതല്‍ 

ഗര്‍ഭിണിയായിരിക്കുന്ന കാലഘട്ടത്തിലും, പ്രസവസമയത്തും, പ്രസവത്തിന് ശേഷമുള്ള രണ്ട് മാസങ്ങളിലും സ്ത്രീകളില്‍ ഹൃദയാഘാത സാധ്യത കൂടുതലെന്ന് പുതിയ പഠനം
പ്രായമേറുമ്പോള്‍ ഗര്‍ഭിണിയാകുന്നവര്‍ ജാഗ്രത; നിങ്ങള്‍ക്ക് ഹൃദയാഘാത സാധ്യത കൂടുതല്‍ 

ര്‍ഭിണികളില്‍ ഹൃദയാഘാത സാധ്യത കൂടുതലെന്ന് പഠനം. ഗര്‍ഭിണിയായിരിക്കുന്ന കാലഘട്ടത്തിലും, പ്രസവസമയത്തും, പ്രസവത്തിന് ശേഷമുള്ള രണ്ട് മാസങ്ങളിലും സ്ത്രീകളില്‍ ഹൃദയാഘാത സാധ്യത കൂടുതലെന്ന് പുതിയ പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തി.

വൈകിമാത്രം കുട്ടികൾ ഉണ്ടായാൽ മതിയെന്ന ദമ്പതിമാർക്കിടെയിലെ പുതിയ പ്രവണത  ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണെന്നും പ്രായമേറുമ്പോഴുള്ള ഗര്‍ഭധാരണം സ്ത്രീകളില്‍ കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും പഠനത്തില്‍ പറയുന്നു. 

ഗര്‍ഭകാലഘട്ടത്തില്‍ കടന്നുപോകുന്ന സമ്മര്‍ദ്ദങ്ങളും ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കാമെന്നും ഇത് മാനസീകമായും ധാരാളം പ്രശ്‌നങ്ങള്‍ സ്ത്രീകളില്‍ സൃഷ്ടിക്കുമെന്നും പടനത്തില്‍ ചൂണ്ടാകാട്ടുന്നു. പ്രായം കൂടുന്നതനുസരിച്ച് സ്ത്രീകളില്‍ പ്രമേഹം, അമിതവണ്ണം പോലുള്ളവ കടന്നുകൂടുമെന്നും ഇവയും ഹൃദയാഘാതത്തിലേക്ക് നയിക്കുമെന്ന് പഠനം ചൂണ്ടികാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com