നടുവേദനയുമായി എത്തിയ സ്ത്രീയെ പരിശോധിച്ച ഡോക്ടര്‍ ഞെട്ടി; കിഡ്‌നിയില്‍ കണ്ടെത്തിയത് 3000 കല്ലുകള്‍

ശസ്ത്രക്രിയയൊക്കെ കഴിഞ്ഞപ്പോഴാണ് അതിലും വലിയ ഞെട്ടല്‍ ഡോക്ടര്‍മാര്‍ക്കുണ്ടായത്. ഇത്രയും കല്ലൊന്നും തന്റെ കിഡ്‌നിയില്‍ ഇല്ലെന്നായി സാങ്
നടുവേദനയുമായി എത്തിയ സ്ത്രീയെ പരിശോധിച്ച ഡോക്ടര്‍ ഞെട്ടി; കിഡ്‌നിയില്‍ കണ്ടെത്തിയത് 3000 കല്ലുകള്‍

യങ്കരമായി വരുന്ന നടുവേദനയും പനിയും ഒന്ന് ഡോക്ടറെ കാണിച്ചു കളയാം എന്ന് വിചാരിച്ചാണ് സാങ് എന്ന 56 കാരി ആശുപത്രിയിലെത്തിയത്. ഒരാഴ്ചയായി നടുവേദന എന്ന് കേട്ടപ്പോള്‍ ഡോക്ടര്‍ കാര്യമായി തന്നെ പരിശോധിക്കാന്‍ തീരുമാനിച്ചു. പരിശോധനാ ഫലം വന്നപ്പോള്‍ ഞെട്ടിപ്പോയത് ലോകം മുഴുവനുമായിരുന്നു. സാങിന്റെ വലത്തേ കിഡ്‌നി മുഴുവന്‍ കല്ലുകള്‍. ഏകദേശം 3000 കല്ലുകളുണ്ടെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. അതി സൂക്ഷ്മമായി നടത്തിയ ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് ഇവയെല്ലാം നീക്കം ചെയ്തത്. മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ വച്ച് ഈ കല്ലുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ 2,980 കല്ലുകളെന്നാണ് കണ്ടെത്തിയത്. 

ശസ്ത്രക്രിയയൊക്കെ കഴിഞ്ഞപ്പോഴാണ് അതിലും വലിയ ഞെട്ടല്‍ ഡോക്ടര്‍മാര്‍ക്കുണ്ടായത്. ഇത്രയും കല്ലൊന്നും തന്റെ കിഡ്‌നിയില്‍ ഇല്ലെന്നായി സാങ്. മുന്‍പും കിഡ്‌നിയില്‍ കല്ല് വന്നിട്ടുണ്ടെന്നും ഇത് ഡോക്ടര്‍മാര്‍ തമാശ പറയുകയാണ് എന്നുമായിരുന്നു സാങിന്റെ വാദം. ചൈനയിലെ ജിയാങ്‌സൂവിലുള്ള വൂജീന്‍ ആശുപത്രിയിലാണ് സാങിന്റെ ശസ്ത്രക്രിയ നടന്നത്.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അനുസരിച്ച് ഇന്ത്യക്കാരനായ ധന്‍രാജ് വാഡ്‌ലെയുടെ കിഡ്‌നിയില്‍ നിന്നുമാണ് ഏറ്റവുമധികം കല്ലുകള്‍ നീക്കം ചെയ്തിട്ടുള്ളത്. 1,72,155 കല്ലുകള്‍ ധന്‍രാജിനന്റെ കിഡ്‌നിയില്‍ നിന്നും കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com