പ്ലാസ്റ്റിക് മാത്രമല്ല സ്റ്റെയിന്‍ലെസ് സ്റ്റീലും ഗ്ലാസുമൊക്കെ പ്രശ്‌നക്കാരാണ്; വെള്ളക്കുപ്പി വില്ലനാകാതിരിക്കാന്‍ സൂക്ഷിച്ചോ 

ദിവസവും ഒന്നര-രണ്ട് ലിറ്റര്‍ വെള്ളം നിര്‍ബന്ധമായും കുടിച്ചിരിക്കണമെന്ന വിദഗ്ധരുടെ ഉപദേശം കേട്ട് ആരോഗ്യ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്
പ്ലാസ്റ്റിക് മാത്രമല്ല സ്റ്റെയിന്‍ലെസ് സ്റ്റീലും ഗ്ലാസുമൊക്കെ പ്രശ്‌നക്കാരാണ്; വെള്ളക്കുപ്പി വില്ലനാകാതിരിക്കാന്‍ സൂക്ഷിച്ചോ 

കുപ്പിയില്‍ വെള്ളം നിറച്ച് അവസാന തുള്ളി വരെ കുടിച്ചു തീര്‍ത്ത് വീണ്ടും അതു നിറച്ച് ഇതുതന്നെ തുടര്‍ന്നുപോരുന്ന പതിവാണോ നിങ്ങളും ശീലമാക്കിയിരിക്കുന്നത്? ദിവസവും ഒന്നര-രണ്ട് ലിറ്റര്‍ വെള്ളം നിര്‍ബന്ധമായും കുടിച്ചിരിക്കണമെന്ന വിദഗ്ധരുടെ ഉപദേശം കേട്ട് ആരോഗ്യ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്ന കുപ്പി നിങ്ങള്‍ക്ക് വില്ലനാകുന്നുണ്ടോ എന്ന കാര്യം.  

പ്ലാസ്റ്റിക് വെള്ളകുപ്പികള്‍ മാത്രമല്ല സ്റ്റെയിന്‍ലെസ് സ്റ്റീല്‍, ഗ്ലാസ് എന്നിവകൊണ്ടുള്ള വെള്ളക്കുപ്പികളും അപകടം നിറഞ്ഞവതന്നെയാണ്. വെള്ളക്കുപ്പികള്‍ക്കുള്ളില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ രോഗാണുക്കള്‍ ഇവയില്‍ സ്ഥാനം പിടിക്കാന്‍ എളുപ്പമാണ്. ഇത് പിന്നീട് വയറിളക്കം, ഛര്‍ദി പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ടുതന്നെ എല്ലാ ദിവസവും വെള്ളകുപ്പികള്‍ കഴുകേണ്ടതും അണുവിമുക്തമാക്കേണ്ടതും വളരെ പ്രധാനമായ ഒന്നാണ്.

വെള്ളമുപയോഗിച്ച് കുപ്പികള്‍ അലസമായി കഴുകിയെടുക്കുന്നത് അപകടം വിളിച്ചുവരുത്തുന്നതാണ്. കുപ്പികള്‍ കഴുകാനായി വിപണിയില്‍ ലഭ്യമാകുന്ന പ്രത്യേക ബ്രഷുകളോ ടൂത്ത്ബ്രഷോ ഉപയോഗിച്ച് ഇവ വൃത്തിയാക്കാവുന്നതാണ്. പാത്രങ്ങള്‍ കഴുകാന്‍ ഉപയോഗിക്കുന്ന സോപ്പോ സോപ്പ് ലായ്‌നിയോ ഇതിനായി ഉപയോഗിക്കാം. അതുമല്ലെങ്കില്‍ വിനാഗിരി ഉപയോഗിച്ചും കുപ്പികള്‍ വൃത്തിയാക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com