സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ഇതൊന്നു ശ്രദ്ധിക്കൂ

പറയുന്നതിലും വളരെക്കുറവ് മാത്രമേ സാധാരണയായി ആളുകള്‍ ശരീരത്തില്‍ പുരട്ടാറുള്ളൂ. അതുകൊണ്ട് തന്നെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് പൂര്‍ണമായും സംരക്ഷണം ലഭിക്കാറില്ല.
സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ ഇതൊന്നു ശ്രദ്ധിക്കൂ

വെയിലത്തേക്ക് ഇറങ്ങുന്നതിന് മുന്‍പ് സണ്‍സ്‌ക്രീന്‍ ലോഷനുകളോ ക്രീമുകളോ ഉപയോഗിക്കാറുണ്ടോ ? സണ്‍സ്‌ക്രീനിന്റെ പാക്കറ്റില്‍ പറഞ്ഞിരിക്കുന്ന അളവിലും കുറവാണ് നിങ്ങള്‍ പുരട്ടുന്നതെങ്കില്‍ ,ലഭിക്കുമെന്ന് നിങ്ങള്‍ വിചാരിക്കുന്നതിന്റെ പകുതി സംരക്ഷണം മാത്രമേ ലഭിക്കുകയുള്ളുവെന്നാണ് പഠനഫലങ്ങള്‍ പറയുന്നത്.ലണ്ടനിലെ കിങ്‌സ് കോളെജിലെ റിസര്‍ച്ചര്‍മാരാണ് ഇക്കാര്യം കണ്ടെത്തിയത്. സാധരണ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാത്തവര്‍ക്ക് ലഭിക്കുന്നതിനെക്കാളും സൂര്യതാപ പ്രതിരോധശേഷി കുറവാണ് സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചവരില്‍ കണ്ടെത്തിയത് എന്ന് തെളിഞ്ഞതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

നിര്‍മ്മാതാക്കള്‍ പറയുന്നതിലും വളരെക്കുറവ് മാത്രമേ സാധാരണയായി ആളുകള്‍ ശരീരത്തില്‍ പുരട്ടാറുള്ളൂ. അതുകൊണ്ട് തന്നെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് പൂര്‍ണമായും സംരക്ഷണം ലഭിക്കാറില്ല. സണ്‍സ്‌ക്രീന്‍ 2 മില്ലിഗ്രാമില്‍ താഴെ ഉപയോഗിക്കുന്നവരില്‍ ചര്‍മ്മത്തിന് ക്ഷതം സംഭവിക്കുന്നുണ്ട് എന്നും പഠനത്തില്‍ കണ്ടെത്തി.

സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ കൂടുതല്‍ ഉള്ള സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്.എസ്പിഎഫ് 50 ഉള്ള ക്രീമുകള്‍ ഉപയോഗിക്കുമ്പോള്‍ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും 40 ശതമാനം സംരക്ഷണം കിട്ടുന്നുണ്ടെന്ന് തെളിഞ്ഞു.

ക്യാന്‍സര്‍ ഉണ്ടാക്കാന്‍ ശേഷിയുള്ള അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സണ്‍സ്‌ക്രീനുകള്‍ക്ക് സാധിക്കുമെന്നത് വസ്തുതയാണ്. എന്നാല്‍ അശാസ്ത്രീയമായ ഉപയോഗം ചര്‍മ്മ രോഗങ്ങളിലേക്ക് നയിക്കാമെന്നും എങ്ങനെ അത് ഉപയോഗിക്കുന്നു എന്നത് പ്രധാനമാണെന്നും ശാസ്ത്രസംഘം വ്യക്തമാക്കി. സണ്‍സ്‌ക്രീനുകളെ മാത്രം ആശ്രയിക്കാതെ അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിച്ചും ഷേഡുകള്‍ ഉപയോഗിച്ചും നേരിട്ടുള്ള സൂര്യതാപത്തില്‍ നിന്നും ഒരു പരിധിവരെ രക്ഷനേടാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com