ആരോഗ്യം സംരക്ഷിക്കാന്‍ ഫുട്‌ബോളും ; ആഴ്ചയില്‍ രണ്ട് തവണ ഓരോ മണിക്കൂര്‍ പന്തു തട്ടാം 

മെഡിസിന്‍ ആന്‍ഡ് സയന്‍സ് ഇന്‍ സ്‌പോര്‍ട്ട്‌സ് എന്ന സ്‌കാന്‍ഡിനേവിയന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതേക്കുറിച്ച് വിശദീകരിച്ചിട്ടുള്ളത്
ആരോഗ്യം സംരക്ഷിക്കാന്‍ ഫുട്‌ബോളും ; ആഴ്ചയില്‍ രണ്ട് തവണ ഓരോ മണിക്കൂര്‍ പന്തു തട്ടാം 

ഴ്ചയില്‍ രണ്ടുപ്രാവശ്യം ഓരോ മണിക്കൂര്‍ വീതം ഫുട്‌ബോള്‍ കളിക്കുകയും കൃത്യമായ ആഹാരക്രമം പാലിക്കുകയും ചെയ്താല്‍ പ്രായമായവര്‍ക്ക് അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താനാകുമെന്ന് ഗവേഷകര്‍. പ്രമേഹരോഗസാധ്യതയുള്ളവര്‍ക്കും ടൈപ്പ് 2 പ്രമേഹരോഗികള്‍ക്കും എല്ലുകള്‍ക്ക് തേയ്മാനം സംഭവിക്കുകയും പൊട്ടലുകളോ ഒടിവോ ഉണ്ടായാല്‍ പരിഹരിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന ഓസ്‌റ്റോപീനിയ എന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം ആളുകള്‍ ഫുട്‌ബോള്‍ കളിക്കുന്നതുവഴി ലഭിക്കുന്ന പ്രയോജനമാണ് ഗവേഷകര്‍ പഠനത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. 

മെഡിസിന്‍ ആന്‍ഡ് സയന്‍സ് ഇന്‍ സ്‌പോര്‍ട്ട്‌സ് എന്ന സ്‌കാന്‍ഡിനേവിയന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതേക്കുറിച്ച് വിശദീകരിച്ചിട്ടുള്ളത്. ശക്തിയും സ്ഥിരതയും നേടിയെടുക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഫുട്‌ബോളെന്നും കൃത്യമായ ഇടവേളകള്‍ എടുത്തുകൊണ്ടുള്ള തീവൃമായ പരിശീലനം ജീവിതചര്യ രോഗങ്ങള്‍ക്ക് ശരിയായ പ്രതിവിധിയാണെന്നും ഗവേഷകര്‍ പറയുന്നു.

55നും 70നും ഇടയില്‍ പ്രായമുള്ളവരില്‍ 16 ആഴ്ചകള്‍ നീണ്ടുനിന്ന പഠനം നടത്തിയതിന് ശേഷമാണ് ഗവേഷകര്‍ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ഫുട്‌ബോളിന്റെതന്നെ പരിഷ്‌കരിച്ച പതിപ്പായ ഫുട്‌ബോള്‍ ഫിറ്റ്‌നസ് കണ്‍സപ്റ്റും മദ്ധ്യവയസ്‌കരിലും പ്രായമായവരിലും ഫലപ്രദമായി കാണുന്നുണ്ടെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com