ഇ-സിഗരറ്റ് വില്ലനാകുന്നു, വായില്‍ ക്യാന്‍സര്‍ ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ധന

പക്ഷേ അര്‍ബുദം ഉണ്ടാക്കുന്നതില്‍ ചുരുട്ട് വലിയും, ഇ -സിഗരറ്റും ഒരേ ഫലമാണ്ചെയ്യുന്നതെന്ന് കലിഫോര്‍ണിയ സര്‍വ്വകലാശാല
ഇ-സിഗരറ്റ് വില്ലനാകുന്നു, വായില്‍ ക്യാന്‍സര്‍ ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ധന

പുക പുറത്തേക്ക് വരുന്നില്ലെങ്കിലും ക്യാന്‍സര്‍ ഉണ്ടാക്കുന്നതില്‍ ഇ- സിഗരറ്റ് ഒട്ടും പിന്നിലല്ലെന്ന് പഠനങ്ങള്‍ പറയുന്നു. പുകയിലയും പുകയിലയുത്പന്നങ്ങളും തന്നെയാണ് വായിലെ ക്യാന്‍സറിന്റെ പ്രധാന കാരണമായി നേരത്തെയും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നത്.  പുകവലി അല്‍പ്പം കൂടെ സ്റ്റൈലിഷാക്കിയാണ് ഇ-സിഗരറ്റിലേക്ക് ആളുകള്‍ മാറിയത്. പക്ഷേ അര്‍ബുദം ഉണ്ടാക്കുന്നതില്‍ ചുരുട്ട് വലിയും, ഇ -സിഗരറ്റും ഒരേ ഫലമാണ്
ചെയ്യുന്നതെന്ന് കലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ റിസര്‍ച്ചര്‍മാര്‍ പറയുന്നു. 

പുകയില മാത്രമായും മറ്റ് വസ്തുക്കളോട് ചേര്‍ത്തും ഉപയോഗിക്കുമ്പോള്‍ അര്‍ബുദം ഉണ്ടാകാനുള്ള സാധ്യതകളെ കുറിച്ചാണ് ഇവര്‍ പഠനം നടത്തിയത്. സിഗരറ്റ്, സിഗാര്‍, വാട്ടര്‍പൈപ്പ്, പൈപ്പ്, കഞ്ചാവ് ചേര്‍ത്ത പുകയിലച്ചുരുട്ട്,  ഇ-സിഗരറ്റ്, ചവയ്ക്കുന്ന പുകയില ഇങ്ങനെ വിവിധ ഉത്പന്നങ്ങളെ പഠന വിധേയമാക്കിയിരുന്നു. 

പുകവലിക്കാതെ നിക്കോട്ടിന്‍  അകത്താക്കുന്നവരിലും ക്യാന്‍സര്‍ സാധ്യത വര്‍ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.  ഇ സിഗരറ്റ് ഉപയോഗിക്കുന്നവരില്‍ പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിട്രോസാമൈന്‍സിന്റെ അളവ് പരിധിയിലും കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രത്യക്ഷത്തില്‍ പുക ഒഴിവാകുമെന്ന മെച്ചം മാത്രമേയുള്ളൂ ക്യാന്‍സര്‍ സാധ്യത അല്‍പ്പം പോലും കുറയുന്നില്ലെന്നാണ് പഠന സംഘം വ്യക്തമക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com