മിഴിയും മുടിയിഴകളും പറയും നിങ്ങള്‍ ഹെല്‍ത്തിയാണോയെന്ന് ! 

ഡോക്ടറുടെ അടുത്തെത്തിയാല്‍ ആദ്യം കണ്ണ് പിടിച്ച് നോക്കാറില്ലേ? വിളര്‍ച്ചയുണ്ടോ എന്ന് അറിയാന്‍ മാത്രമല്ല ഈ പരിശോധന
മിഴിയും മുടിയിഴകളും പറയും നിങ്ങള്‍ ഹെല്‍ത്തിയാണോയെന്ന് ! 

രോഗ്യമുണ്ടോയെന്ന് അറിയാന്‍ ഇനി ഡോക്ടറെ കണ്ട് പരിശോധിക്കാന്‍ നില്‍ക്കേണ്ട. നിങ്ങളുടെ മുടിയിഴകളും കണ്ണും പറയും എത്രത്തോളം ഹെല്‍ത്തിയാണ് എന്ന്. ഹൃദയവും കിഡ്‌നിയും ബിപിയുമെല്ലാം ആരോഗ്യത്തോടെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന്  കണ്ണില്‍ നോക്കിയാല്‍ അറിയാം. അതുകൊണ്ടാണ് ഡോക്ടറുടെ അടുത്തെത്തിയാല്‍ ആദ്യം കണ്ണ് പിടിച്ച് നോക്കാറില്ലേ? വിളര്‍ച്ചയുണ്ടോ എന്ന് അറിയാന്‍ മാത്രമല്ല ഈ പരിശോധന നടത്തുന്നതെന്നാണ് ശാസ്ത്രസംഘം പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. 

നേത്രപടലത്തില്‍ (ഐറിസ്) പ്രത്യക്ഷപ്പെടുന്ന വെളുത്ത വലയങ്ങള്‍ ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ ലക്ഷണമാണ്. പിരിമുറുക്കമുള്ള കണ്ണുവരെ ശ്രദ്ധിച്ചിട്ടുണ്ടോ? അധികനേരം ഫോണും ലാപ്‌ടോപ്പും ഉപയോഗിച്ചാലും കണ്ണ് വളരെ ക്ഷീണിച്ചിരിക്കും. എന്നാല്‍ ഇത് സ്ഥിരമായി കാണുന്നുണ്ടെങ്കില്‍ നാഡീസംബന്ധമായ തകരാറ് ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കണ്ണില്‍ പ്രത്യക്ഷപ്പെടുന്ന ചുവപ്പ് പൊട്ടുകള്‍ ഉറക്കമില്ലായ്മയുടെ ലക്ഷണമാണ്. പക്ഷേ സൂക്ഷിക്കേണ്ടത് കുറച്ച് കൂടി കടുത്ത ചുവപ്പ് പാടുകളെയാണ്. പ്രമേഹരോഗത്തിന്റെ അടയാളങ്ങളാണ് അവ. ഡയബറ്റിക് റെറ്റിനോപതി എന്നാണ് ഇത് മൂര്‍ച്ഛിക്കുന്ന അവസ്ഥ അറിയപ്പെടുന്നത്.  കണ്ണുകള്‍ വല്ലാതെ വരണ്ട് വരുന്നുണ്ടെങ്കില്‍ തൈറോയിഡിന്റെയോ വാതത്തിന്റെയോ ആരംഭമാകാം എന്നും പഠനം പറയുന്നു.

മുടിയിഴകളാണ് ഒറ്റനോട്ടത്തില്‍ ഒരാളുടെ ആരോഗ്യം വിലയിരുത്താനുള്ള മറ്റൊരു വഴി. മുടി കൊഴിച്ചില്‍ ഈയിടെയായി കൂടുന്നുവെന്ന് പരാതിയുള്ള പുരുഷന്‍മാര്‍ പഞ്ചസാരയുടെ ഉപയോഗം കുറയ്‌ക്കേണ്ടതുണ്ട്. പുരുഷ ഹോര്‍മോണായ ടെസ്‌റ്റോറ്റിറോണ്‍ അമിതമായി ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുമ്പോഴാണ് മുടികൊഴിച്ചില്‍ രൂക്ഷമാകുന്നത്. സ്ത്രീകളില്‍ പിസിഒഡിയുടെ മുന്നറിയിപ്പും മുടി കൊഴിച്ചിലിലൂടെയാണ് പ്രത്യക്ഷപ്പെടുന്നത്.
പുരികത്തിലെ മുടി കൊഴിയുന്നത് ഹൈപ്പോതൈറോയിഡിസത്തിന്റെ പ്രാരംഭഘട്ടത്തിലാണ്. ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ മടിക്കരുതെന്നും പഠനം പറയുന്നു. ഡയറ്റിങ് എന്നും പറഞ്ഞ് ശരിയായ അളവില്‍ ഭക്ഷണം കഴിക്കാതെ നടക്കുന്നവരിലും മുടികൊഴിച്ചില്‍ കാണും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com