രണ്ട് ഗര്‍ഭപാത്രം, രണ്ടിലും കുരുന്നുകള്‍; വൈദ്യശാസ്ത്രത്തെ അമ്പരപ്പിച്ച് യുവതി

ജന്നിഫര്‍ ആരോഗ്യമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് രണ്ട് ഗര്‍ഭപാത്രം വഴി ഒരേ സമയം ജന്മം നല്‍കി
രണ്ട് ഗര്‍ഭപാത്രം, രണ്ടിലും കുരുന്നുകള്‍; വൈദ്യശാസ്ത്രത്തെ അമ്പരപ്പിച്ച് യുവതി

രു ഗര്‍ഭപാത്രത്തില്‍ തന്നെ രണ്ട് കുട്ടികളെ വഹിക്കുന്നതും ഇരട്ട പ്രസവിക്കുന്നതും സാധാരണ കേട്ടുപരിചയമുള്ളതാണ്. എന്നാല്‍ ഒരു സ്ത്രീക്ക് രണ്ട് ഗര്‍ഭപാത്രവും ഒരേസമയം രണ്ടിലും കുഞ്ഞുങ്ങളെ വഹിക്കുകയും രണ്ട് കുഞ്ഞുങ്ങളേയും ഒരുമിച്ച് പ്രസവിക്കുകയും ചെയ്തത് വൈദ്യശാസ്ത്രത്തിന് പോലും അത്ഭുതമായി മാറി. ബ്രിട്ടനിലാണ് സംഭവം. ജന്നിഫര്‍ ആഷ്വുഡ് എന്ന 31കാരിയായ യുവതിയാണ് രണ്ട് ഗര്‍ഭപാത്രത്തിലൂടെ ഇരട്ട കുട്ടികള്‍ക്ക് ജന്‍മം നല്‍കിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ അത്ഭുതമെന്നാണ് ജന്നിഫറിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ പ്രസവത്തെ വിശേഷിപ്പിച്ചത്. 

രണ്ട് ഗര്‍ഭപാത്രമുള്ള സ്ത്രീകള്‍ക്ക് ഒന്നില്‍ മാത്രമേ സാധാരണയായി കുട്ടികളെ വഹിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ജന്നിഫര്‍ ഒരേ സമയം രണ്ട് ഗര്‍ഭപാത്രങ്ങളിലുമായി രണ്ട് ജീവനുകളെ പേറിയതാണ് വൈദ്യശാസ്ത്ര വിദഗ്ധരെ അമ്പരപ്പിച്ചത്. 

ആദ്യ പ്രസവത്തില്‍ ഒരു പെണ്‍കുട്ടിയെയാണ് ജന്നിഫറിന് ലഭിച്ചത്. മൂത്തകുട്ടി മില്ലിക്ക് ഇപ്പോള്‍ എട്ട് വയസ് പ്രായമുണ്ട്. ഇത്തവണത്തെ പ്രസവത്തില്‍ തന്റെ ശരീരം തന്നെ അമ്പരപ്പിച്ചതായി ജന്നിഫര്‍ പറയുന്നു. രണ്ട് ഗര്‍ഭപാത്രമുള്ളതായും അതില്‍ രണ്ടിലും ജീവന്‍ വളരുന്നതായും താനും ഭര്‍ത്താവ് ആന്‍ഡ്രുവും മനസിലാക്കിയിരുന്നുവെന്ന് ജന്നിഫര്‍ വ്യക്തമാക്കി. മറ്റുള്ളവരോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അവര്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ലെന്നും ജന്നിഫര്‍ പറയുന്നു. 

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ പരിശോധനയിലാണ് വിചിത്രമായി തോന്നിയ ഈയൊരു അവസ്ഥ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. സാധാരണ നിലയ്ക്ക് ഇത്തരം അവസ്ഥകള്‍ സംഭവിക്കുമ്പോള്‍ ഗര്‍ഭച്ഛിദ്രമോ വളര്‍ച്ചയെത്താത്ത കുട്ടിയെ പ്രസവിക്കുകയോയാണ് ചെയ്യാറുള്ളത്. എന്നാല്‍ ജന്നിഫര്‍ ആരോഗ്യമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് രണ്ട് ഗര്‍ഭപാത്രം വഴി ഒരേ സമയം ജന്മം നല്‍കി. സിസേറിയനിലൂടെയാണ് കുട്ടികളെ പുറത്തെടുത്തത്. പിരന്‍ എന്ന ആണ്‍കുട്ടിക്കും പോപ്പിയെന്ന പെണ്‍കുട്ടിക്കുമാണ് ജന്നിഫര്‍ ജന്‍മം നല്‍കിയത്.

രണ്ടാഴ്ച കൂടി ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയയായി അമ്മയ്ക്കും കുട്ടികള്‍ക്കും വീട്ടിലേക്ക് പോകാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com