അര്‍ദ്ധരാത്രിയില്‍ എന്തെങ്കിലും കൊറിക്കുന്ന ശീലമുണ്ടോ? ഇത് പൊണ്ണത്തടിക്കും ഉറക്കക്കുറവിനും കാരണമാകും

ഒരു ടെലഫോണ്‍ സര്‍വേയുടെ സഹായത്തോടു കൂടിയാണ് ഈ വിഷയത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കിയത്.
അര്‍ദ്ധരാത്രിയില്‍ എന്തെങ്കിലും കൊറിക്കുന്ന ശീലമുണ്ടോ? ഇത് പൊണ്ണത്തടിക്കും ഉറക്കക്കുറവിനും കാരണമാകും

രാത്രിയില്‍ ഏറെ വൈകി പലഹാരങ്ങളും മറ്റും കൊറിക്കുന്ന ശീലക്കാരാണോ നിങ്ങള്‍? എങ്കില്‍ വേഗം ആ ശീലം ഉപേക്ഷിച്ചോളൂ. രാത്രി വൈകിയുള്ള കഴിപ്പ് ശരീരഭാരം കൂട്ടുക മാത്രമല്ല, ഉറക്കക്കുറവും പൊണ്ണത്തടിയുമാണ് നിങ്ങള്‍ക്ക് സമ്മാനിക്കാന്‍ പോകുന്നത്. 

ജങ്ക് ഫുഡ്‌സ് അല്ലാത്ത സമയത്ത് കഴിക്കുന്നത് തന്നെ ആരോഗ്യത്തിന് നല്ലതല്ല. പിന്നെ രാത്രി ഏറെ വൈകിയാണ് കഴിക്കുന്നതെങ്കില്‍ അത് നിങ്ങളുടെ സ്വാഭാവികമായ ശാരിരിക അവസ്ഥയെ തന്നെ താളം തെറ്റിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. രാത്രിയില്‍ ഉറങ്ങേണ്ട സമയത്ത് ഉറങ്ങാതെ ഭക്ഷണം കഴിച്ചാല്‍ പൊണ്ണത്തടിയും പ്രമേഹവുമെല്ലാം നിങ്ങളെ പിടികൂടുമെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. 

'പുതിയ തലമുറയുടെ ഉറക്കമില്ലായ്മയുടെ ഒരു കാരണം അര്‍ദ്ധരാത്രിയില്‍ കഴിക്കുന്ന ജങ്ക് ഫുഡ് കൂടിയാണെന്ന് പഠനങ്ങളില്‍ തെളിഞ്ഞതാണ്. അനാരോഗ്യകരമായി ഇങ്ങനെ ആഹാരം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. ഇത് പൊണ്ണത്തടിയിലേക്കും നിങ്ങളെ നയിക്കും'- അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് അരിസോണയിലെ സൈക്യാട്രി വിഭാഗത്തിലെ ഗവേഷകനായ മൈക്കിള്‍ എ ഗ്രാഡ്‌നര്‍ പറഞ്ഞു.

'ഇങ്ങനെ അര്‍ദ്ധരാത്രിയില്‍ അനാവശ്യമായി ആഹാരം കഴിച്ച് ഉറക്കക്കുറവും പൊണ്ണത്തടിയുമെല്ലാം വന്ന് നിങ്ങളുടെ ഉപാപചയ പ്രവര്‍ത്തനങ്ങളെത്തന്നെ ഇത് ബാധിക്കും' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ടെലഫോണ്‍ സര്‍വേയുടെ സഹായത്തോടു കൂടിയാണ് ഈ വിഷയത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കിയത്. അസോസിയേറ്റഡ് പ്രഫഷണല്‍ സ്ലീപ് സൊസൈറ്റിയുടെ കൂടി നേതൃത്വത്തിലാണ് പഠനം നടത്തിയത്. 

3105 പ്രായപൂര്‍ത്തിയായ ആളുകളെ ആയിരുന്നു ഗവേഷണനത്തിനായി തെരഞ്ഞെടുത്തത്. അതില്‍ 60 ശതമാനവും അര്‍ദ്ധരാത്രിയില്‍ സ്‌നാക്‌സും മറ്റും കഴിക്കുന്ന ശീലക്കാരായിരുന്നു. ഇതില്‍ മൂന്നിലൊന്ന് ആളുകള്‍ രാത്രിയില്‍ ഉറക്കം കിട്ടാത്തതിന്റെ പ്രശ്‌നം അനുഭവിക്കുന്നവരായി കണ്ടെത്തി. അതീവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതിന് മുന്‍പ് ഈ ശീലം ഒഴിവാക്കാനാണ് ഗവേഷകര്‍ നിര്‍ദേശിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com