ഹൃദയാഘാതത്തെ തോല്‍പ്പിക്കാം; ഹൃദയപേശികളെ ബലപ്പെടുത്താന്‍ നാല് കപ്പ് കാപ്പി

കാപ്പി ശീലമാക്കുന്നത് ഹൃദയാഘാതത്തെ മറികടക്കാനും  ഹൃദയപേശികളുടെ പ്രവര്‍ത്തനത്തെ മികച്ചതാക്കാനും സഹായിക്കുമെന്ന് ഗവേഷകര്‍
 ഹൃദയാഘാതത്തെ തോല്‍പ്പിക്കാം; ഹൃദയപേശികളെ ബലപ്പെടുത്താന്‍ നാല് കപ്പ് കാപ്പി

കാപ്പി ശീലമാക്കുന്നത് ഹൃദയാഘാതത്തെ മറികടക്കാനും  ഹൃദയപേശികളുടെ പ്രവര്‍ത്തനത്തെ മികച്ചതാക്കാനും സഹായിക്കുമെന്ന് ഗവേഷകര്‍. ദിവസവും നാല് കപ്പ് കാപ്പി പതിവാക്കുന്നതുവഴി ഇത് സാധ്യമാകുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. പ്രായമായവരിലാണ് കാപ്പിയുടെ ഈ സവിശേഷത ഏറ്റവുമതികം പ്രയോജനം ചെയ്യുക എന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

എലികളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് ഗവേഷകര്‍ ഈ കണ്ടെത്തലിലേക്ക് എത്തിയത്. ഹൃദയപേശികളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാനും ഇതിന് സംരക്ഷണ നല്‍കാനും കാപ്പിയില്‍ അടങ്ങിയിട്ടുള്ള കഫീന് സാധിക്കുമെന്നാണ് കണ്ടെത്തിയതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ  ജര്‍മനിയിലെ ഹെയിന്റിച്ച് ഹെയിന്‍ സര്‍വകലാശാലയിലെ മെഡിക്കല്‍ ഫാക്കല്‍റ്റി ജൂഡിത് ഹെയ്ന്‍ഡെല്ലര്‍ പറഞ്ഞു. മൈറ്റോകോണ്‍ഡ്രിയല്‍  പി27ന്റെ പ്രവര്‍ത്തനം വഴി ഹൃദയ പേശികളെ ബലപ്പെടുത്തുന്നതിനോടൊപ്പം ആരോഗ്യം നിലനിര്‍ത്താനും കാപ്പി ഗുണകരമാകുമെന്ന് ഇവര്‍ ചൂണ്ടികാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com