ഡിസീസ് എക്‌സ്: മനുഷ്യരാശിയെ പ്രതിരോധത്തിലാക്കുന്ന മഹാമാരി വരുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

രോഗത്തെ പ്രതിരോധിക്കാന്‍ ആവശ്യമായ ചികിത്സാ സംവിധാനങ്ങളുടെ അഭാവം രോഗം പെട്ടന്ന് പടര്‍ന്നു പിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും സംഘടന വിലയിരുത്തിയിട്ടുണ്ട്.
ഡിസീസ് എക്‌സ്: മനുഷ്യരാശിയെ പ്രതിരോധത്തിലാക്കുന്ന മഹാമാരി വരുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ലോകത്തുള്ള മഹാമാരികളുടെ കൂട്ടത്തിലേക്ക് അപകടകരമായ ഒരു രോഗം കൂടിയും. ഡിസീസ് എക്‌സ് (diseas X) എന്ന് വിളിക്കുന്ന ഇതിനെ ലോകത്തെ മഹാമാരികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി ലോകാരോഗ്യസംഘടനയുടെ പട്ടിക പുറത്തുവിട്ടു. എബോള, വൈറസ്, സീക്ക, ലാസ ഫീവര്‍, സാര്‍സ്, തുടങ്ങിയവയാണ് മഹാമാരിയുടെ പട്ടികയിലുള്ള മറ്റ് രോഗങ്ങള്‍. ഇവയേയും വെല്ലുന്നതാവും ഡിസീസ് എക്‌സ് എന്ന് സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഡിസീസ് എക്‌സിന്റെ വിവിധ വശങ്ങള്‍ വിശകലനം ചെയ്യാനായി ആരോഗ്യരംഗത്തെ വിദഗ്ധര്‍  ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ചേര്‍ന്ന യോഗത്തിനു ശേഷമാണ് പട്ടികയിലെ മഹാരോഗങ്ങളുടെ മുന്‍ഗണനാപട്ടികയില്‍ ഈ രോഗത്തേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

രോഗത്തെ പ്രതിരോധിക്കാന്‍ ആവശ്യമായ ചികിത്സാ സംവിധാനങ്ങളുടെ അഭാവം രോഗം പെട്ടന്ന് പടര്‍ന്നു പിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും സംഘടന വിലയിരുത്തിയിട്ടുണ്ട്. അതേസമയം ഡിസീസ് എക്‌സിനെ പ്രതിരോധിക്കാനുള്ള വഴികള്‍ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി ലോകാരോഗ്യസംഘടന കമ്മിറ്റി വക്താവ് ജോണ്‍ റോട്ടിഗന്‍ പ്രതികരിച്ചു. 

ഡിസീസ് എക്‌സ് പുതുതായി കണ്ടുപിടിക്കപ്പെട്ട രോഗമല്ല. എന്നാല്‍ ഇനിവരുന്ന കാലങ്ങളില്‍ ലോകത്തിന് ഭീഷണിയാവുന്ന തരത്തില്‍ വ്യാപകമാവുന്ന രോഗമാവും ഇത് എന്നാണ് വിലയിരുത്തല്‍. അതേസമയം ഡിസീസ് എക്‌സ് രോഗാണുവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പഠനസംഘത്തിന് സാധിച്ചിട്ടില്ല. 

ഈ രോഗത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. 'ആദ്യം മൃഗങ്ങളില്‍ കാണപ്പെടുന്ന ഈ രോഗാണു മനുഷ്യരിലേക്ക് വ്യാപിക്കപ്പെട്ടാല്‍ മനുഷ്യകുലത്തിന് വിനാശം ഉറപ്പ്, രോഗത്തെ പ്രതിരോധിക്കാനുള്ള കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും നടക്കുകയാണ്'- ലോകോരോഗ്യസംഘടന പ്രസ്താവനയില്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com