യൂറിനറി ഇന്‍ഫക്ഷന്‍ ഡോക്ടര്‍മാരെ സംബന്ധിച്ച് ഒരു ചെറിയ രോഗമോ?വിമര്‍ശനവുമായി സ്ത്രീകള്‍

ഈ പ്രശ്‌നത്തെ കേവല ലൈംഗിക പ്രശ്‌നമായി കൂട്ടിക്കെട്ടാനായിരിക്കും മിക്ക ഡോക്ടര്‍മാരും ശ്രമിക്കുക.
യൂറിനറി ഇന്‍ഫക്ഷന്‍ ഡോക്ടര്‍മാരെ സംബന്ധിച്ച് ഒരു ചെറിയ രോഗമോ?വിമര്‍ശനവുമായി സ്ത്രീകള്‍

സ്ത്രീകള്‍ നേരിടുന്ന അനേകം ആരോഗ്യപ്രശ്‌നങ്ങളില്‍ ഏറ്റവും ഗുരുതരമായ ഒന്നാണ് യൂറിനറി ഇന്‍ഫക്ഷന്‍ അഥവാ യുടിഐ(മൂത്രത്തിലെ അണുബാധ). 50 ശതമാനം സ്ത്രീകളും ഈ രോഗാവസ്ഥ മൂലം കഷ്ടപ്പെടുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. തുടക്കത്തില്‍ സ്ത്രീകള്‍ ഇത് വളരെ സാധാരണമായി എടുത്തേക്കാം. ഇത് പക്ഷേ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ കിഡ്‌നിയെ മാരകമായി ബാധിച്ചേക്കും. 

ഓരോ ആളുകളിലും ഇതിന്റെ ലക്ഷണങ്ങള്‍ വളരെ വ്യത്യസ്തമായിരിക്കും. ഇത് ബാധിക്കുന്ന ഏരിയയും വ്യത്യസ്തമായിരിക്കും. യോനിയിലുണ്ടാകുന്ന വേദനയാണ് പ്രധാന ലക്ഷണം. എപ്പോഴും മൂത്രശങ്കയുണ്ടാകും, മൂത്രമൊഴിക്കുമ്പോള്‍ വേദന, മൂത്രത്തില്‍ രക്തം, നടുവേദന, പനി തുടങ്ങിയവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്.

ഇത് പൊതുവെ എല്ലാവര്‍ക്കും വരുന്ന അസുഖമാണെങ്കില്‍ കൂടി ഡോക്ടര്‍മാര്‍ ഇതിനെ നേരിടുന്ന രീതിയോട് സ്ത്രീകള്‍ ഒട്ടും തൃപ്തരല്ല. യൂറിനറി ഇന്‍ഫക്ഷനുമായി വരുന്ന രോഗികളോട് ഡോക്ടര്‍മാര്‍ ആദ്യം ചോദിക്കുക, വിവാഹിതയാണോ എന്നായിരിക്കും. പിന്നീട് ഈ പ്രശ്‌നത്തെ കേവല ലൈംഗിക പ്രശ്‌നമായി കൂട്ടിക്കെട്ടാനായിരിക്കും മിക്ക ഡോക്ടര്‍മാരും ശ്രമിക്കുക.

ഡോക്ടര്‍മാരുടെ ഈ പ്രവണതയോട് വളരെ ശക്തമായിത്തന്നെ ഒരു സ്ത്രീ പ്രതികരിച്ചിരിക്കുകയാണ്. അവരുടെ ട്വീറ്റും റീട്വീറ്റുകളും സോഷ്യല്‍മീഡിയയില്‍ വയറലായിക്കൊണ്ടിരിക്കുകയാണ്. ഡിര്‍ട്ട്ബാഗ് വൈന്‍മോം എന്ന സ്ത്രീയാണ് യൂറിനറി ഇന്‍ഫക്ഷന്‍ വന്ന തനിക്ക് ഡോക്ടറില്‍ നിന്ന് നേരിട്ട അനുഭവം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. വൈന്‍മോമിനെ അനുകൂലിച്ച് നിരവധി പേരാണ് റീട്വീറ്റ് ചെയ്തത്. എതിരഭിപ്രായങ്ങളും ഉണ്ടായിരുന്നു.

കടുത്ത യൂറിനറി ഇന്‍ഫക്ഷനുമായി ഡോക്ടറെ സമീപിച്ച വൈന്‍മോമിനോട് പ്രതിവിധിയായി ഓരോ ലൈംഗികബന്ധത്തിന് ശേഷം മൂത്രമൊഴിക്കാനായിരുന്നു ഡോക്ടര്‍ നിര്‍ദേശിച്ചത്. എന്നാല്‍ താനത് സാധാരണ ചെയ്യുന്ന കാര്യമാണെന്ന് പറഞ്ഞപ്പോള്‍ ഇതില്‍ കൂടുതല്‍ ഒന്നും നിര്‍ദേശിക്കാനില്ല എന്നായിരുന്നു ഡോക്ടറുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com