ചില ശീലങ്ങള്‍ മാറ്റാം ചിലത് പതിവാക്കാം; ചുണ്ടിലെ കറുത്ത നിറത്തോട് ഗുഡ്‌ബൈ പറയം  

പ്രായം, സൂര്യാഘാതം തുടങ്ങി പല കാരണങ്ങള്‍ ചുണ്ടുകളെ ഇരുണ്ടതാക്കി മാറ്റുമെന്നത് സത്യമാണെങ്കിലും ഈ പതിവ് കാരണങ്ങള്‍ മാത്രമല്ല ചുണ്ടുകളെ ബാധിക്കുന്നത്
ചില ശീലങ്ങള്‍ മാറ്റാം ചിലത് പതിവാക്കാം; ചുണ്ടിലെ കറുത്ത നിറത്തോട് ഗുഡ്‌ബൈ പറയം  

മുഖസൗന്ദര്യത്തില്‍ ഏറ്റവും പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന അവയവമാണ് ചുണ്ടുകള്‍. ആരോഗ്യകരവും നിറമുള്ളതുമായ ചുണ്ടുകള്‍ മുഖത്തിന് പ്രത്യേക ആകര്‍ഷണം പ്രദാനം ചെയ്യുമെന്നാണ് പറയപ്പെടുന്നത്. പ്രായം, സൂര്യാഘാതം തുടങ്ങി പല കാരണങ്ങള്‍ ചുണ്ടുകളെ ഇരുണ്ടതാക്കി മാറ്റുമെന്നത് സത്യമാണെങ്കിലും ഈ പതിവ് കാരണങ്ങള്‍ മാത്രമല്ല ചുണ്ടുകളെ ബാധിക്കുന്നത്. നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിട്ടുള്ള ചില ശീലങ്ങളും ഇതിന് കാരണമാണ്. 

ചുണ്ടുകളില്‍ ജലാംശം ഇല്ലാതാകുന്നതാണ് ചുണ്ടുകളുടെ രൂപഭംഗി ഇല്ലാതാക്കുന്ന പ്രധാന കാരണം. ശരീരത്തില്‍ മുഖത്തെ ചര്‍മ്മം ഏറ്റവും മൃദുലമായതുകൊണ്ടാണ് ജലാംശം നഷ്ടപ്പെട്ട് ചുണ്ടുകള്‍ വരണ്ടുപോകുന്നത്. ഇത് ഒഴിവാക്കാനായി ചുണ്ടുകളിലെ നനവ് നഷ്ടമാകാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. 

ചുണ്ടുകളുടെ ഭംഗി നഷ്ടപ്പെടാനുള്ള കാരണം നിങ്ങളുടെ ചില അശ്രദ്ധകളാണെന്ന് പറയുന്നതില്‍ തെറ്റില്ല. ചര്‍മ്മത്തിന് സൂര്യാഘാതം ഏല്‍കാതിരിക്കാന്‍ ക്രീമുകള്‍ ഉപയോഗിക്കുമ്പോള്‍ ചുണ്ടുകളെ സംരക്ഷിക്കാനുള്ള ലിപ് ബാം ഉപയോഗിക്കാന്‍ പലരും മറക്കാറാണ് പതിവ്. എന്നാല്‍ അപകടകരമായ സൂര്യരശ്മികള്‍ ചുണ്ടുകളില്‍ പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. എസ്പിഎഫ് 30ന് മുകളിലുള്ള ലിപ് ബാമുകളാണ് സൂര്യകിരണങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ശീലമാക്കേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു. 

ചുണ്ടുകളുടെ രൂപഭംഗി ഇല്ലാതാക്കുന്ന ഒരു ശീലമാണ് സ്ഥിരമായ പുകവലി. പുകവലിക്കുമ്പോള്‍ അതില്‍ അടങ്ങിയിട്ടുള്ള നിക്കോടിന്റെ കറ ചുണ്ടുകളില്‍ പറ്റിപിടിക്കും. ഇത് കാലക്രമേണ ചുണ്ടുകളുടെ നിറം ഇല്ലാതാക്കും. 

ചര്‍മസംരക്ഷണത്തിന് നിങ്ങള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ചുണ്ടുകള്‍ക്കും ബാധകമാക്കണമെന്നതാണ് മറ്റൊരു പ്രധാന കാരണം. ചുണ്ടുകളുടെ രൂപഭംഗി കാത്തുസൂക്ഷിക്കുന്നതിന് ആല്‍മണ്ട് ഓയില്‍ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്. സ്ഥിരമായി ചുണ്ടുകള്‍ മസാജ് ചെയ്യുന്നത് ചുണ്ടുകളിലെ രക്തോട്ടത്തെ ക്രമീകരിക്കുകയും ഇത് ചുണ്ടുകളെ കൂടുതല്‍ ആരോഗ്യകരമാക്കി മാറ്റുകയും ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com