ഫേയ്‌സ് വാഷ് ഉപയാഗം നിങ്ങളെ വലിയ രോഗിയാക്കും; ഇതിലെ ചെറിയ പ്ലാസ്റ്റിക് കഷണങ്ങള്‍ മനുഷ്യന് ഭീഷണിയാണെന്ന് കണ്ടെത്തല്‍

ഫേയ്‌സ് വാഷും ബോഡി വാഷുമെല്ലാം പുഴകളിലേയും തടാകങ്ങളിലേയും മത്സ്യങ്ങള്‍ ഭക്ഷിക്കുകയും പിന്നീട് മനുഷ്യന് തന്നെ ഭീഷണിയാവുകയും ചെയ്യും
ഫേയ്‌സ് വാഷ് ഉപയാഗം നിങ്ങളെ വലിയ രോഗിയാക്കും; ഇതിലെ ചെറിയ പ്ലാസ്റ്റിക് കഷണങ്ങള്‍ മനുഷ്യന് ഭീഷണിയാണെന്ന് കണ്ടെത്തല്‍

മുഖവും ശരീരവുമെല്ലാം സുന്ദരമായി സൂക്ഷിക്കുന്നതില്‍ വളരെ അധികം ശ്രദ്ധിക്കുന്നവരാണ് നമ്മള്‍. അതിനാല്‍, ഫേയ്‌സ് വാഷിന്റേയും ബോഡി വാഷിന്റേയും ഉപയോഗത്തില്‍ വലിയ വര്‍ധനവാണുള്ളത്. എന്നാല്‍ ഇവ പ്രകൃതിക്ക് തന്നെ ഭീഷണിയാണെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. ഫേയ്‌സ് വാഷും ബോഡി വാഷുമെല്ലാം പുഴകളിലേയും തടാകങ്ങളിലേയും മത്സ്യങ്ങള്‍ ഭക്ഷിക്കുകയും പിന്നീട് മനുഷ്യന് തന്നെ ഭീഷണിയാവുകയും ചെയ്യും.  

ശരീര സംരക്ഷത്തിനായി ഉപയോഗിക്കുന്ന ഇവയില്‍ മൈക്രോപ്ലാസ്റ്റിക്കുകള്‍ (ചെറിയ പ്ലാസ്റ്റിക് കഷണങ്ങള്‍) ഉണ്ടാകും. മഴവെള്ളത്തിലൂടെയും മറ്റും പുഴകളിലേക്ക് എത്തുന്ന ഈ പ്ലാസ്റ്റിക്കുകള്‍ മീനുകള്‍ ഭക്ഷിക്കുകയും ഈ മീനുകള്‍ കഴിക്കുന്ന മനുഷ്യരിലേക്ക് ഇത് എത്തുകയും ചെയ്യും. തീരെ ചെറിയ ഈ പ്ലാസ്റ്റിക് കഷ്ണങ്ങള്‍ മനുഷ്യനെ വലിയ രോഗിയാക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. 

ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയ ടോക്‌സിക്‌സ് ലിങ്ക് എന്ന സംഘടനയാണ് ഇന്ത്യയില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ഫേയ്‌സ് വാഷും ബോഡി വാഷും ഉള്‍പ്പെടെ 18 ഉല്‍പ്പന്നങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. മൈക്രോപ്ലാസ്റ്റിക് ഉണ്ടോ എന്നറിയാന്‍ 16 പ്രമുഖ ബ്രാന്‍ഡുകളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. 

പരിശോധിച്ച 28 ശതമാനം ഉല്‍പ്പന്നങ്ങളിലും മൈക്രോപ്ലാസ്റ്റിക് കണ്ടെത്തി. ഫേയ്‌സ് വാഷില്‍ 50 ശതമാനത്തിലും ഫേഷ്യല്‍ സ്‌ക്രബ്ബില്‍ 67 ശതമാനത്തിലും മൈക്രോപ്ലാസ്റ്റിക്കുണ്ട്. ടൂത്ത് പേസ്റ്റിലും ഷാംബുവിലും പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക്കിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് ഇത് നിര്‍മിക്കുന്നത്. വളരെ ചെറുതായതിനാല്‍ ഫില്‍റ്ററേഷന്‍ സിസ്റ്റത്തിലൂടെ വളരെ പെട്ടെന്ന് ഇവ കടന്നുപോകും. ഇതിനെക്കുറിച്ച് വലിയ പഠനങ്ങളൊന്നും നടന്നിട്ടില്ല. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ് ഇതിനെ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ഇത് വ്യാപകമായി ഉപയോഗിച്ചുവരികയാണ്. ലോകത്തിന് തന്നെ ഭീഷണിയായേക്കാവുന്ന ഇതിനെ നിരവധി രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com