രാവിലെയോ വൈകുനേരമോ, വ്യായാമത്തിന് ഉചിത സമയം ഏത്? 

ശാസ്ത്രീയമായി വ്യായാമം ചെയ്യാന്‍ ഉചിതമായ സമയം കണ്ടെത്താമെന്നാണ് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷണ്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ അഗര്‍വാള്‍ പറയുന്നത്
രാവിലെയോ വൈകുനേരമോ, വ്യായാമത്തിന് ഉചിത സമയം ഏത്? 

ശരീരഭാരം കുറയ്ക്കാനും കൂട്ടാനുമായി ആഹാരക്രമം പാലിക്കുന്നവരും വ്യായാമങ്ങള്‍ ശീലമാക്കുന്നവരും നിരവധിയാണ്. ഒരുപക്ഷെ ഈ പരിശ്രമങ്ങളില്‍ ചിലപ്പോഴെങ്കിലും മടികാരണം മാറ്റങ്ങള്‍ സംഭവിക്കാറുണ്ടെങ്കിലും ശരീരഭാരം സംഭന്ധിച്ചകാര്യങ്ങളില്‍ മാറ്റമില്ലാതെ ശീലമാക്കാവുന്ന ഒന്നുണ്ട്. വ്യായാമം ചെയ്യുന്ന സമയം. 

ചില പഠനങ്ങള്‍ അതിരാവിലെ വ്യായാമം ചെയ്യുന്നതാണ് ഉചിതമെന്ന് പറയുമ്പോള്‍ മറ്റുചില പഠനങ്ങള്‍ ശരാരം സ്വാഭാവിക സ്ഥിതിയിലേക്ക് എത്തിയതിന് ശേഷം വ്യായാമം ചെയ്യുന്നതാണ് നല്ലതെന്ന് ചൂണ്ടികാട്ടിന്നുണ്ട്. എന്നാല്‍ ഇതൊന്നുമല്ലാതെ ശാസ്ത്രീയമായി വ്യായാമം ചെയ്യാന്‍ ഉചിതമായ സമയം കണ്ടെത്താമെന്നാണ് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷണ്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ അഗര്‍വാള്‍ പറയുന്നത്. വ്യായാമം ചെയ്യേണ്ട സമയം കണ്ടെത്തുന്നതിന് ചില വൈദ്യസമ്പന്ധമായ കാരണങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. 

വ്യായാമത്തിന് ഏറ്റവും ഉചിതമായ സമയം അന്തരീക്ഷത്തില്‍ മലിനീകരണം ഏറ്റവും കുറഞ്ഞിരിക്കുന്ന നേരമാണെന്ന് അഗര്‍വാള്‍ ചൂണ്ടികാട്ടുന്നു. എന്നാല്‍ ഓരോ കാലാവസ്ഥയ്ക്കനുസരിച്ച് ഇതില്‍ മാറ്റമുണ്ടാകുമെന്നും അദ്ദേഹം തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടൊപ്പംതന്നെ വ്യായാമം ചെയ്യുമ്പോള്‍ ആവശ്യത്തിന് സൂര്യപ്രകാശം ശരീരത്തില്‍ പതിക്കേണ്ടത് ആവശ്യമാണെന്നും  ഇതിനായി ശരീരത്തിന്റെ 40ശതമാനം ഭാഗങ്ങളില്‍ സൂര്യപ്രകാശം ഏല്‍കുന്ന രീതിയിലുള്ള വസ്ത്രധാരണമായിരിക്കണം വ്യായാമത്തിനായി തിരഞ്ഞെടുക്കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ശരീരത്തിലേക്ക് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വ്യായാമം ചെയ്യാനുള്ള ഏറ്റവും ഉചിത സമയം സൂര്യോദയവും അസ്തമയവുമാണെന്നും ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ഡി ലഭിക്കുന്നത് ഈ സമയത്താണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com