എനി എല്ലൊടിഞ്ഞാല്‍ പ്ലാസ്റ്ററിടണ്ട, പശയൊട്ടിച്ച് ശരിയാക്കാം 

കയ്യോ കാലോ ഒടിഞ്ഞാല്‍ ആഴ്ചകളോളം പ്ലാസ്റ്ററിട്ടിരുന്നതൊക്കെ പഴങ്കഥ. കേടുപറ്റിയ പല്ലുകള്‍ ഒട്ടിക്കുന്നതു പോലെ ഇനി എല്ലുകളും പശ വെച്ചൊട്ടിക്കാം.
എനി എല്ലൊടിഞ്ഞാല്‍ പ്ലാസ്റ്ററിടണ്ട, പശയൊട്ടിച്ച് ശരിയാക്കാം 

യ്യോ കാലോ ഒടിഞ്ഞാല്‍ ആഴ്ചകളോളം പ്ലാസ്റ്ററിട്ടിരുന്നതൊക്കെ പഴങ്കഥ. കേടുപറ്റിയ പല്ലുകള്‍ ഒട്ടിക്കുന്നതു പോലെ ഇനി എല്ലുകളും പശ വെച്ചൊട്ടിക്കാം. ഇതിനായുള്ള ഗവേഷണം ക്ലിനിക്കല്‍ പരീക്ഷണഘട്ടത്തിലേക്കെത്തികഴിഞ്ഞു. പുതിയ കണ്ടുപിടുത്തം അസ്ഥിരോഗ ചികിത്സയില്‍ നാഴികകല്ലാകുമെന്നാണ് ഗവേഷകരുടെ അവകാശവാദം. 

ചികിത്സാചിലവും സമയവും ഏറെ കുറയ്ക്കുന്ന ഈ പുതിയ കണ്ടെത്തല്‍ പക്ഷെ അസ്ഥിരോഗ ചികിത്സയ്ക്ക് പകരമായി കണക്കാക്കാന്‍ ഇനിയും ഏറെ മുന്നേറാനുണ്ട്. ദന്ത ചികിത്സാ രംഗത്ത് ഉപയോഗിച്ചുവരുന്ന പശയ്ക്ക് സമാനമാണ് ഇപ്പോഴത്തെ ഈ കണ്ടെത്തലും. എന്നാല്‍ ഇതിന് ദന്തചികിത്സയ്ക്ക് ഉപയോഗിക്കുന്ന പശയെക്കാള്‍ 55ശതമാനം കൂടുതല്‍ കട്ടിയുണ്ടാകുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. സ്വീഡനിലെ സ്‌റ്റോക്ക്‌ഹോം ആസ്ഥാനമായുള്ള റോയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെയും കരോലിന്‍സ്‌ക മെഡിക്കല്‍ സര്‍വകലാശാലയിലെയും വിദഗ്ധരാണ് ഈ പുതിയ ഗവേഷണത്തിന് പിന്നില്‍.

സങ്കീര്‍ണമായ അസ്ഥിസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഈ പശ പരിഹാരമാകുമെന്നും പ്രായമായവരില്‍ അസ്ഥിക്ഷയം വ്യാപകമായി കാണുന്നതിനാല്‍ തന്നെ ചികിത്സാരംഗത്ത് ഇത് സുപ്രധാനമായ ഒരു വഴിത്തിരിവായിരിക്കുമെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ മൈക്കല്‍ മാല്‍ക്കോവ് പറഞ്ഞു. മൂന്ന് പാളികളായുള്ള പശയിലെ പ്രൈമറിന്റെ സ്വഭാവമുള്ള വസ്തുവാണ് എല്ലുകള്‍ക്കുമുകളില്‍ ആദ്യം പുരട്ടുക. പിന്നീട് നാരുകള്‍ നിറഞ്ഞ രണ്ടാമത്തെ പാളിയും ഇതിന് മുകളിലായി ഒട്ടിപിടിച്ചിരിക്കുന്ന രീതിയിലുള്ള മൂന്നാം പാളിയും പുരട്ടും. ശേഷം ഇത് എല്‍ഇഡി വെളിച്ചത്തില്‍ ഉണക്കും. ഈ പ്രക്രിയയ്ക്ക് അഞ്ച് മിനിറ്റ് സമയം മാത്രമാണ് ആവശ്യമായി വരുന്നതെന്നും ഗവേഷകര്‍ പറയുന്നു. എലികളില്‍ നടത്തിയ ഈ പരീക്ഷണം വിജയകരമായിരുന്നെന്നും മൈക്കല്‍ മാല്‍ക്കോവ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com