എബോള പടരുന്നു, കോംഗോയില്‍ 17 പേര്‍ മരിച്ചു

കൂടുതല്‍ പരിശോദനയ്ക്ക് വേണ്ടിയുള്ള സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
എബോള പടരുന്നു, കോംഗോയില്‍ 17 പേര്‍ മരിച്ചു

കോംഗോയില്‍ പുതിയ തരം എബോള വൈറസ് കണ്ടെത്തിയതായി സ്ഥിരീകരണം. വൈറസ് കണ്ടെത്തിയ 17 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. കോംഗോയിലെ ബൊക്കോറോ ടൗവിണിനടുത്തുള്ള ഗ്രാമത്തിലാണ് പുതിയ എബോള വൈറസിന്റെ സാനിദ്ധ്യം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് സ്ഥിരീകരിക്കാന്‍ വേണ്ടി നടത്തിയ അഞ്ച് പരിശോധനയില്‍ രണ്ടെണ്ണത്തിലും ഇതിന്റെ സാനിന്ധ്യം ഉണ്ടെന്നു തന്നെയാണ് കണ്ടെത്തിയത്. കൂടുതല്‍ പരിശോധനയ്ക്ക് വേണ്ടിയുള്ള സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

മനുഷ്യന്റെ ജീവനെ അപകടത്തിലാക്കുന്ന ഈ വൈറസില്‍ നിന്നും ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. 'ബൊക്കാറോയിലെത്തി പുതിയ എബോള വൈറസ് മൂലം കഷ്ടപ്പെടുന്നവരെ രക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിതു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു'- വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ പീറ്റര്‍ സലാമ വ്യക്തമാക്കി. 

കോംഗോ, സുഡാന്‍ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 1970ലാണ് ആദ്യമായി എംബോള വൈറസ് രോഗം ആദ്യമായി കാണുന്നത്. കോംഗോയിലെ നദിയുടെ പേരില്‍ അറിയപ്പെടുന്ന ഈ രോഗം ഇന്ത്യയില്‍ കണ്ടതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആളുകളുടെ മരണത്തിന് കാരണമാക്കുന്ന അതീവ അപകടകാരിയായ ഈ വൈറസിനെ ലോകം ഭീതിയോടെയാണ് നോക്കിക്കാണുന്നത്. 

തങ്ങളുടെ രാജ്യം ഏറ്റവും അപകടകരമായ മറ്റൊരു എബോള വൈറസിനെക്കൂടി നേരിടാന്‍ പോവുകയാണെന്നും ഇത് അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തര അവസ്ഥയാണെന്നും ആഫ്രിക്കന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ തവണ പകര്‍ച്ചവ്യാധി പടര്‍ന്നപ്പോള്‍ ചെയ്തതുപോലെ മികച്ച പരിശീലനം ലഭിച്ച ആളുകളെ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോംഗോയില്‍ ഇക്കഴിഞ്ഞ മേയ് മൂന്നിനാണ് ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഈ സമയത്തിനകം 17 പേരുടെ മരണവും സ്ഥിരീകരിച്ചു. 21 പേരെയായിരുന്നു എബോളയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ മൂന്ന് പേരൊഴികെ ദിവസങ്ങള്‍ക്കുള്ളില്‍ മരണത്തിന് കീഴടങ്ങി. ലോകാരോഘ്യ സംഘടനയുടെ നേതൃത്വത്തിലും മറ്റും കോംഗോയിലും പരിസരപ്രദേശങ്ങളിലും ഈ മഹാമാരിയില്‍ നിന്ന് രക്ഷനേടാനായി വ്യാപകമായി ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി വരികയാണ്. 

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 28,000 ആളുകളെയാണ് എബോള വൈറസ് പിടിപെട്ട്് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതില്‍ 11,300 ആളുകളും മരണത്തിന് കീഴടങ്ങി. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രണ്ട് മുതല്‍ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങള്‍ പ്രകടമാകും. സാരാധണ വൈറല്‍ രോഗങ്ങളില്‍ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോള്‍ ഛര്‍ദ്ദി, തൊലിയിലെ തിണര്‍പ്പ് എന്നിവയും ഉണ്ടാകാം.

രോഗബാധിതരുടെയോ, രോഗം മൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസര്‍ജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകള്‍, മാനുകള്‍, മുള്ളന്‍ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും എബോള വൈറസ് കാണുന്നുണ്ട്.

രോഗം ബാധിച്ച മൃഗങ്ങളുടെ വിസര്‍ജ്യങ്ങളിലൂടെയോ, അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം. ശരിയായി പാകപ്പെടുത്തിയ മാംസം കഴിക്കുന്നത് രോഗസാധ്യത ഇല്ലാതാക്കും. വായു, വെള്ളം, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവവഴി രോഗം പകരാനിടയില്ല. അതിനാല്‍തന്നെ ശരിയാ മുന്‍കരുതല്‍ രോഗംപകരുന്നത് തയാന്‍ കഴിയും.

പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളാണ് രോഗത്തിന്റെ സ്വാഭാവിക വാഹകര്‍. അതേസമയം ഇവയെ രോഗം ബാധിക്കുകയുമില്ല. വവ്വാലുകള്‍ പകുതി കഴിച്ച പഴങ്ങളും മറ്റും ഭക്ഷിക്കുന്നതുവഴി മറ്റ് മൃഗങ്ങള്‍ക്കും രോഗംബാധിക്കുന്നതായി മുന്‍ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com