സ്ഥിരമായി നൈറ്റ് ഷിഫ്റ്റുകള്‍ എടുക്കാറുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങളും പേടിക്കണം ബ്രെസ്റ്റ് കാന്‍സറിനെ 

സ്ഥിരതയില്ലാത്ത ജീവിതചര്യകള്‍ സ്ത്രീകളില്‍ ഉണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ് സ്തനാര്‍ബുദം
സ്ഥിരമായി നൈറ്റ് ഷിഫ്റ്റുകള്‍ എടുക്കാറുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങളും പേടിക്കണം ബ്രെസ്റ്റ് കാന്‍സറിനെ 

ജീവിതചര്യകളില്‍ അടിക്കടി മാറ്റം വരുത്തുന്നതും വര്‍ദ്ധിച്ചുവരുന്ന ജോലി സമ്മര്‍ദ്ദം മൂലം ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിയാതെയാകുന്നതുമെല്ലാം പലപ്പോഴും പല രോഗങ്ങളെയും ക്ഷണിച്ചുവരുത്തുകയാണ് പതിവ്. ഇത്തരത്തില്‍ സ്ഥിരതയില്ലാത്ത ജീവിതചര്യകള്‍ സ്ത്രീകളില്‍ ഉണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ് സ്തനാര്‍ബുദം. സെന്റര്‍ ഫോര്‍ ബ്രെസ്റ്റ് കാന്‍സര്‍, ഡിവ ഡയറക്ടര്‍ മെഹര്‍ പട്ടേല്‍ ശാരീരികാദ്ധ്വാനം കുറയുന്നതും മദ്യപാനം, പുകവലി തുടങ്ങിയവ ശീലമാക്കുന്നതും ദീര്‍ഘനാള്‍ നൈറ്റ് ഷിഫ്റ്റുകളില്‍ ജോലി ചെയ്യേണ്ടി വരുന്നതുമെല്ലാം സ്തനാര്‍ബുദത്തിന് കാരണമായി ചൂണ്ടികാണിക്കുന്നു. 

ശാരീരിക പ്രവര്‍ത്തനങ്ങളില്‍ മുഴുകാതെ എപ്പോഴും മാറിനില്‍ക്കുന്നത് അത്ര നന്നല്ലെന്നാണ് മെഹര്‍ പട്ടേല്‍ ചൂണ്ടികാണിക്കുന്നത്. ശരീരത്തില്‍ കടന്നുകൂടുന്ന അമിത ഭാരം ഇന്‍സുലിനും ഈസ്ട്രജനും അര്‍ബുദത്തിന് കാരണമാകുന്ന ഹോര്‍മോണുകളും ശരീരത്തില്‍ പ്രവഹിക്കാന്‍ കാരണമാകുമെന്നാണ് അദ്ദേഹം പറയുന്നത്. തിരക്കേറിയ ജീവിതത്തിനിടയില്‍ സമയം കണ്ടെത്തി വ്യായാമങ്ങളും മറ്റും ചെയ്ത് ശരീരത്തില്‍ നിന്ന് വിയര്‍പ്പ് പുറന്തള്ളുന്നതിന് ശ്രദ്ധ നല്‍കേണ്ടത് അനിവാര്യമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. 

മദ്യപാനവും പുകവലിയും വര്‍ദ്ധിക്കുന്നതിനോടൊപ്പം നിങ്ങളിലെ സ്തനാര്‍ബുദ സാധ്യതയും വര്‍ദ്ധിച്ചുവരുമെന്ന് മെഹര്‍ അഭിപ്രായപ്പെട്ടു. ജീവിതത്തിലെ എല്ലാ ഘട്ടത്തിലും ഇത്തരം ശീലങ്ങള്‍ക്ക് നിയന്ത്രണം കല്‍പ്പിക്കേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം അവസാനനാളുകളില്‍ അര്‍ബുദത്തിന് അടിമപ്പെടേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

സ്തനാര്‍ബുദ കാരണമായി മെഹര്‍ ചൂണ്ടികാട്ടിയ മറ്റൊരു വസ്തുതയാണ് നിരന്തരമായ നൈറ്റ് ഷിഫ്റ്റിലെ ജോലി. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വെയില്‍ 30വര്‍ഷവും അതിലധികവുമൊക്കെ നെറ്റ് ഷിഫ്റ്റുകളില്‍ ജോലി ചെയ്ത സ്ത്രീകളാണ് സ്തനാര്‍ബുദത്തിന് കൂടുതല്‍ ഇരയായിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നതായും അദ്ദേഹം സൂചിപ്പിച്ചു. 

ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പിയും ഗര്‍ഭനിരോധന ഗുളികകളും സ്തനാര്‍ബുദത്തിന് കാരണമാകുന്നവയാണെന്നും ഇവ ഒഴിവാക്കുന്നതാണ് അര്‍ബുദസാധ്യതയെ അകറ്റി നിര്‍ത്താന്‍ സഹായകമെന്നും അദ്ദേഹം ചൂണ്ടികാട്ടി. 18വയസ്സിന് ശേഷം അമിതമായി ശരീരഭാരം ഉയരുന്നതായി തോന്നിയാല്‍ കരുതലെടുക്കണമെന്നും ഈ കാലഘട്ടത്തില്‍ അമിതഭാരത്തിന്റെ പ്രധാന കാരണമായ ഫാസ്റ്റ് ഫുഡ് കഴിവതും ഒഴിവാക്കണമെന്നും മെഹര്‍ അഭിപ്രായപ്പെട്ടു. പെര്‍ഫ്യൂമുകളുടെ അമിത ഉപയോഗം, ഗുണനിലവാരം കുറഞ്ഞ ബ്രാ, സ്തനങ്ങളില്‍ കാണുന്ന മുഴയോ ചതവോ, അബോര്‍ഷണ്‍ തുടങ്ങിയവയും സ്തനാര്‍ബുദത്തിന് കാരണമായി മെഹര്‍ ചൂണ്ടികാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com