പൈനാപ്പിള്‍ കഴിക്കാന്‍ സമയം നോക്കണോ? ഞെട്ടണ്ട, വിദഗ്ധരുടെ അഭിപ്രായം അറിഞ്ഞ ശേഷം തീരുമാനിച്ചോളൂ 

പഴവര്‍ഗങ്ങള്‍ ആരോഗ്യത്തിന് നല്ല കാര്യമാണെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ പൈനാപ്പിള്‍ പോലുള്ള പഴങ്ങള്‍ കഴിക്കുന്നതില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്‌തേക്കും
പൈനാപ്പിള്‍ കഴിക്കാന്‍ സമയം നോക്കണോ? ഞെട്ടണ്ട, വിദഗ്ധരുടെ അഭിപ്രായം അറിഞ്ഞ ശേഷം തീരുമാനിച്ചോളൂ 

ഴവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ല കാര്യമാണെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ പൈനാപ്പിള്‍ പോലുള്ള പഴങ്ങള്‍ കഴിക്കുന്നതില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്‌തേക്കും. വിറ്റാമിന്‍ ബി1, വിറ്റാമിന്‍ സി തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുള്ള പൈനാപ്പിളില്‍ ഉയര്‍ന്ന അയണ്‍ കണ്‍ടന്റും ഉണ്ട്. ദഹനപ്രക്രിയക്ക് സഹായിക്കുന്ന പൈനാപ്പിള്‍ ആഹാരശേഷം ശീലമാക്കുന്നത് ഉചിതമാണെന്നാണ് പലരും കരുതുന്നത്. എന്നാല്‍ എല്ലാവര്‍ക്കും പൈനാപ്പിള്‍ ഗുണകരമാകണമെന്നില്ലെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. 

ആരോഗ്യപരമായ നേട്ടങ്ങള്‍ സമ്മാനിക്കുമെങ്കിലും പ്രമേഹരോഗികള്‍ക്ക് പൈനാപ്പിള്‍ വിപരീതഫലമായിരിക്കും സമ്മാനിക്കുകയെന്നാണ് പഠനത്തില്‍ പറയുന്നത്. പൈനാപ്പിളില്‍ ഷുഗറിന്റെ അളവ് കൂടുതലായതിനാലാണ് പ്രമേഹരോഗികള്‍ക്ക് ഇത് ഉചിതമല്ലെന്ന് പറയുന്നത്.  എന്നാല്‍ ചെറിയ അളവില്‍ പൈനാപ്പിള്‍ കഴിക്കുന്നത് ദ്രോഹം ചെയ്യില്ലെന്നും പഠനം ചൂണ്ടികാട്ടി. ഇതില്‍ അടങ്ങിയിട്ടുള്ള മറ്റ് പോഷകങ്ങള്‍ ശരീരത്തിന് ആവശ്യമായതിനാലാണ് ചെറിയ അളവില്‍ പൈനാപ്പിള്‍ കഴിക്കാമെന്ന് നിര്‍ദേശിക്കുന്നത്. 

പൈനാപ്പിള്‍ കഴിക്കാന്‍ ഏറ്റവും ഉചിതമായ സമയം ദിവസത്തിന്റെ ആദ്യപകുതിയിലാണെന്നും പൈനാപ്പിളിനൊപ്പം മറ്റ് ഭക്ഷണം ഉള്‍പ്പെടുത്താത്തതാണ് നല്ലതെന്നും പഠനത്തില്‍ പറയുന്നു. പൈനാപ്പിള്‍ ജ്യൂസ് കുടിക്കുമ്പോള്‍ ഷുഗറിന്റെ അളവ് സാധരണയില്‍ നിന്നും അധികമാകുന്നതുകൊണ്ടുതന്നെ ഇത് ഒഴിവാക്കുന്നതാണ് ഉത്തമമെന്ന് പഠനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com