വൈറ്റമിന്‍ ടാബ്‌ലറ്റുകള്‍ കഴിച്ചതുകൊണ്ട് നിങ്ങളുടെ ആരോഗ്യാവസ്ഥയില്‍ യാതൊരു മാറ്റവുമുണ്ടാകില്ല..!!! പഠനറിപ്പോര്‍ട്ട് പുറത്ത്

ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്, പ്രീമെച്വര്‍ ഡെത്ത് എന്നീ ഗുരുതര പ്രശ്‌നങ്ങളെയൊന്നും തടയാന്‍ വൈറ്റമിന്‍ ടാബ്ലറ്റുകള്‍ക്ക് കഴിയില്ലെന്നും ഗവേഷകര്‍ പറയുന്നു.
വൈറ്റമിന്‍ ടാബ്‌ലറ്റുകള്‍ കഴിച്ചതുകൊണ്ട് നിങ്ങളുടെ ആരോഗ്യാവസ്ഥയില്‍ യാതൊരു മാറ്റവുമുണ്ടാകില്ല..!!! പഠനറിപ്പോര്‍ട്ട് പുറത്ത്

തെങ്കിലും വൈറ്റമിന്‍ ടാബ്‌ലറ്റുകള്‍ കഴിക്കാത്തവരുണ്ടാകില്ല. നിങ്ങളുടെ ശരീരത്തില്‍ വൈറ്റമിന്റെയും മിനറല്‍സിന്റെയും കുറവ് അനുഭവപ്പെട്ടാല്‍ ഡോകടര്‍മാര്‍ ഇവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ നിര്‍ദേശിക്കുന്നതിനൊപ്പം തന്നെ വൈറ്റമിന്‍, മിനറല്‍സ് ടാബ് ലെറ്റുകള്‍ കഴിക്കാനും നിര്‍ദേശിക്കും. എന്നാലിത് കൊണ്ട് ആരോഗ്യപരമായ യാതൊരു ഗുണവും ഉണ്ടാവുകയില്ലെന്നാണ് പഠനം.

ഹൃദയത്തെയും രക്തധമനികളെയും സംബന്ധിച്ച രോഗങ്ങള്‍, ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്, പ്രീമെച്വര്‍ ഡെത്ത് എന്നീ ഗുരുതര പ്രശ്‌നങ്ങളെയൊന്നും തടയാന്‍ വൈറ്റമിന്‍ ടാബ്ലറ്റുകള്‍ക്ക് കഴിയില്ലെന്നും ഗവേഷകര്‍ പറയുന്നു. സെന്റ് മൈക്കിള്‍സ് ഹോസ്പിറ്റലില്‍ നടത്തിയ പഠനത്തിന്റെ പുറത്താണ് ഗവേഷകര്‍ ഈ നിലപാടിലെത്തിയത്.

മള്‍ട്ടി വൈറ്റമിന്‍സ്, വൈറ്റമിന്‍ ഡി, കാല്‍സ്യം, വൈറ്റമിന്‍ സി എന്നിവയൊന്നും ഹൃദ്രോഗത്തിനും അകാലമരണത്തിനും മരുന്നായി കഴിച്ചത് കൊണ്ട് ഉപകാരമില്ലെന്നാണ് 2012 മുതല്‍ 2017 വരെ നടത്തിയ പഠനത്തില്‍ നിന്നും മനസിലാകുന്നത്. ഈ പഠനഫലം അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

ഈ ടാബ്‌ലെറ്റുകള്‍ക്ക് ബദലായി വൈറ്റമിന്‍സും മിനറല്‍സും അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുകയാണ് വേണ്ടതെന്ന് ന്യൂട്രീഷന്‍സ് സാക്ഷ്യപ്പെടുത്തുന്നു. 'ആളുകള്‍ കഴിക്കുന്ന വൈറ്റമിന്‍, മിനറല്‍സ് ടാബ്‌ലെറ്റുകളില്‍ മനുഷ്യന്റെ ആരോഗ്യത്തിന് വേണ്ട സാധനങ്ങള്‍ വളരെ കുറച്ചേയുള്ളൂവെന്നത് ഞങ്ങളെ ആശ്ചര്യപ്പെടുത്തുന്നു'- ഇത്രയും കാലത്തെ പഠനത്തിന് നേതൃത്വം നല്‍കിയ ഡേവിഡ് ജെന്‍കിന്‍സ് പറഞ്ഞു.

'നിങ്ങള്‍ക്ക് മള്‍ട്ടി വൈറ്റമിന്‍സ്, വൈറ്റമിന്‍ ഡി, കാന്‍സ്യം, വൈറ്റമിന്‍ സി എന്നിവയെല്ലാം വേണമെങ്കില്‍ കഴിക്കാം. ഇതുകൊണ്ട് ആരോഗ്യത്തിന് ദോഷമൊന്നുമില്ല. പക്ഷേ പ്രത്യേകിച്ച് ഗുണവുമില്ല'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പറഞ്ഞുവരുന്നത് എന്താണെന്ന് വെച്ചാല്‍ നിങ്ങളുടെ ശരീരത്തില്‍ ഏതെങ്കിലും വൈറ്റമിന്റെയോ മിനറല്‍സിന്റെ അപര്യാപ്തതയുണ്ടെങ്കില്‍ ഇത്തരം ടാബ്‌ലെറ്റുകള്‍ കഴിവതും കഴിക്കാതിരിക്കുക. ദോഷമില്ലെന്ന് വെച്ച് യാതൊരു ഗുണവുമില്ലാത്ത കാര്യങ്ങള്‍ ചെയ്യേണ്ടതില്ലല്ലോ. ആവശ്യമുള്ള വൈറ്റമിന്‍സും മിനറല്‍സുമടങ്ങിയ ധാരാളം പഴങ്ങളും പച്ചക്കറികളുമുണ്ട്. അവയെല്ലാം ആവശ്യത്തിന് കഴിച്ചാല്‍ മതിയെന്നാണ് ഗവേഷകര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com