ഹൃദയാരോഗ്യത്തിന്  നാരുകളടങ്ങിയ പച്ചക്കറി ശീലിക്കാം

ശതാവരി, കാരറ്റ്, തക്കാളി, ബ്രൊക്കാളി, ഇലവര്‍ഗ്ഗങ്ങള്‍, ഉള്ളി, വെളുത്തുള്ളി തുടങ്ങിയവയും നാരടങ്ങിയ പച്ചക്കറികള്‍ക്ക് പുറമേ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്
ഹൃദയാരോഗ്യത്തിന്  നാരുകളടങ്ങിയ പച്ചക്കറി ശീലിക്കാം

ച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യം വര്‍ധിപ്പിക്കുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍. വാഴ്‌സോയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയാണ് ഹൃദയത്തിന്റെ പ്രവര്‍ത്തന താളം നിലനിര്‍ത്തുന്നതില്‍ നാരടങ്ങിയ പച്ചക്കറികള്‍ വലിയ പങ്ക് വഹിക്കുന്നുവെന്ന് കണ്ടെത്തിയത്. 

അമിത ഉത്കണ്ഠ കുറയ്ക്കുന്നതിനും ഹൃദ്രോഗ ലക്ഷണങ്ങളെ ചെറുക്കുന്നതിനും പച്ചക്കറി ഡയറ്റിന് സാധിക്കും. ഹൃദയഭിത്തികള്‍ക്ക് അമിതമായി കട്ടികൂടുന്നതും തുടര്‍ന്നുണ്ടാകുന്ന ഹൃദയസ്തംഭനവും തടയാന്‍ പച്ചക്കറികള്‍ അത്യാവശ്യമാണെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

ശതാവരി, കാരറ്റ്, തക്കാളി, ബ്രൊക്കാളി, ഇലവര്‍ഗ്ഗങ്ങള്‍, ഉള്ളി, വെളുത്തുള്ളി തുടങ്ങിയവയും നാരടങ്ങിയ പച്ചക്കറികള്‍ക്ക് പുറമേ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. വൈറ്റമിന്‍ ബി-6 ന്റെ കലവറയാണ് ശതാവരി. ബ്രൊക്കോളിയില്‍ വൈറ്റമിന്‍ സിയും ഇലക്കറികളില്‍ മഗ്നീഷ്യവും വെളുത്തുള്ളിയില്‍ പ്രതിരോധ ശേഷിയും മറ്റ് പച്ചക്കറികളെക്കാള്‍ കൂടുതല്‍ അളവില്‍ അടങ്ങിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com