വൃത്തിഹീനമായ ടോയ്‌ലറ്റുകളെ ഇനി പേടിക്കേണ്ട; സ്ത്രീകള്‍ക്കും നിന്നുകൊണ്ട് ആ 'ശങ്ക'  തീര്‍ക്കാം

യാത്രയ്ക്കിടയില്‍ പ്രത്യേകിച്ചും ട്രെയിനിലെയും ബസിലെയും പൊതു ടോയ്‌ലറ്റുകളില്‍ പോകേണ്ടി വരുമ്പോഴും സാന്‍ഫീ പ്രയോജനപ്പെടുത്താമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
വൃത്തിഹീനമായ ടോയ്‌ലറ്റുകളെ ഇനി പേടിക്കേണ്ട; സ്ത്രീകള്‍ക്കും നിന്നുകൊണ്ട് ആ 'ശങ്ക'  തീര്‍ക്കാം

വൃത്തിഹീനമായ പൊതുടോയ്‌ലറ്റുകളില്‍ പോയി ഇനി സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടേണ്ടി വരില്ല. നിന്നുകൊണ്ട് മൂത്രമൊഴിക്കാന്‍ സാധിക്കുന്ന ' സാന്‍ഫീ'  എന്ന ഉപകരണം ന്യൂഡല്‍ഹിയിലെ ഐഐടി വിദ്യാര്‍ത്ഥികളാണ് വികസിപ്പിച്ചെടുത്തത്. പത്ത് രൂപമാത്രമാണ് 'സാന്‍ ഫീ'യ്ക്കായി ചിലവാകുന്നത്. ഉപകരണം എയിംസില്‍ പരിശോധിച്ചതായും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. 

 വൃത്തിഹീനമായ മൂത്രപ്പുരകള്‍ ഉപയോഗിക്കേണ്ടി വരുന്നത് മൂലം സ്ത്രീകള്‍ക്ക് പലപ്പോഴും അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരാറുണ്ട്.  ടോയ്‌ലറ്റുമായുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിലൂടെ ഇതിന് വലിയൊരളവ് വരെ പരിഹാരമാകുമെന്നാണ് ഡോക്ടര്‍മാരും പറയുന്നത്. ഇതേത്തുടര്‍ന്നാണ് നിന്ന് കൊണ്ട് മൂത്രമൊഴിക്കുന്നതിനുള്ള ഉപകരണത്തെ കുറിച്ചുള്ള സാധ്യതകള്‍ ചിന്തിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

വെള്ളം പ്രതിരോധിക്കുന്ന മെറ്റീരിയല്‍ കൊണ്ടാണ് സാന്‍ഫീ നിര്‍മ്മിച്ചിരിക്കുന്നത്. മണ്ണില്‍ അലിഞ്ഞ് ചേരുന്നതുമാണ് ഉപകരണമെന്നും ബിടെക് വിദ്യാര്‍ത്ഥിയായ അര്‍ചിത് അഗര്‍വാള്‍ പറഞ്ഞു. ഗര്‍ഭിണിയായ സ്ത്രീകള്‍ക്കും, വാതരോഗമുള്ളവര്‍ക്കും ശാരീരിക പരിമിതികള്‍ ഉള്ളവര്‍ക്കും ഈ ഉപകരണം ഗുണം ചെയ്യും. 
യാത്രയ്ക്കിടയില്‍ പ്രത്യേകിച്ചും ട്രെയിനിലെയും ബസിലെയും പൊതു ടോയ്‌ലറ്റുകളില്‍ പോകേണ്ടി വരുമ്പോഴും സാന്‍ഫീ പ്രയോജനപ്പെടുത്താമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അധികം വൈകാതെ സാന്‍ഫീ രാജ്യത്തെ എല്ലാ വിപണികളിലുമെത്തിക്കാനാണ് പദ്ധതിയിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com