മറവി വില്ലനാകുന്നുണ്ടോ? ഓറഞ്ച് ജ്യൂസ് ശീലമാക്കൂ, ഓര്‍മ്മ വര്‍ധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd November 2018 01:19 PM |
Last Updated: 23rd November 2018 01:19 PM | A+A A- |
ദേ നാവിന്റെ തുമ്പത്തുണ്ടായിരുന്നു ശ്ശോ.. മറന്ന് പോയി !എന്ന് ഇടയ്ക്കിടെ പറയുന്നുണ്ടോ? എങ്കില്‍ ഒരു മടിയും കൂടാതെ ഓറഞ്ച് ജ്യൂസും ഇലക്കറികളും ഡയറ്റിലുള്‍പ്പെടുത്തിക്കോളൂ എന്നാണ് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നത്. തലച്ചോറിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ ഭക്ഷണശീലം ക്രമീകരിക്കേണ്ടതുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. 20 വര്‍ഷം 27,842 പുരുഷന്‍മാരെയാണ് പഠനത്തിന് വിധേയരാക്കിയത്.
പരീക്ഷണ കാലയളവില്‍ ഓരോ നാല് വര്‍ഷവും ഇവരെ ഓര്‍മ്മ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് ഇവരില്‍ പഠനം നടത്തിയത്.
ഓറഞ്ച് ജ്യൂസ് പതിവായി കുടിച്ചിരുന്നവരില്‍ മറ്റുവരെ അപേക്ഷിച്ച് 47 ശതമാനം അധികം ഓര്‍മ്മ നിലനില്‍ക്കുന്നുണ്ടെന്നും ഇത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വര്‍ധിപ്പിക്കുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
ഡയറ്റില്‍ ഓറഞ്ചിനൊപ്പം ചുവന്ന നിറമുള്ള പച്ചക്കറികളും ബെറിപ്പഴങ്ങളും ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്.