ഇലക്കറികളിലെ സൂപ്പര്‍ഹീറോ! ശരീരഭാരം കുറയ്ക്കണോ? എങ്കില്‍ ക്യാബേജ് ജ്യൂസ് ഒന്ന് പരീക്ഷിച്ചോളൂ 

ക്യാബേജ് ജ്യൂസ് ശരീര ഘടന മെച്ചപ്പെടുത്തും എന്ന് മാത്രമല്ല കരള്‍ ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ക്ക് ഇത് ഉത്തമമാണെന്നതാണ് വാസ്തവം
ഇലക്കറികളിലെ സൂപ്പര്‍ഹീറോ! ശരീരഭാരം കുറയ്ക്കണോ? എങ്കില്‍ ക്യാബേജ് ജ്യൂസ് ഒന്ന് പരീക്ഷിച്ചോളൂ 

രീരഭാരം കുറയ്ക്കാന്‍ മികച്ചതെന്ന് വിശേഷിപ്പിക്കുന്ന ഒരുപാട് ജ്യൂസ് വെറൈറ്റികള്‍ കേട്ടിട്ടുണ്ടെങ്കിലും അക്കൂട്ടത്തില്‍ അത്ര കേട്ടുശീലിച്ച ഒന്നല്ല ക്യാബേജ് ജ്യൂസ്. എന്നാല്‍ ക്യാബേജ് ജ്യൂസ് ശരീര ഘടന മെച്ചപ്പെടുത്തും എന്ന് മാത്രമല്ല കരള്‍ ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ക്ക് ഇത് ഉത്തമമാണെന്നതാണ് വാസ്തവം. 

പൊട്ടാസിയം, വൈറ്റമിന്‍ സി, സള്‍ഫര്‍ തുടങ്ങി ഒട്ടേറെ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് ക്യാബേജ് കരളിന് ഉത്തമമാണെന്ന് പറയുന്നത്. ഇലക്കറികളുടെ ഇനത്തിലെ സൂപ്പര്‍ഹീറോ എന്നാണ് ക്യാബേജിനെ വിശേഷിപ്പിക്കുന്നത്. മറ്റ് ജ്യൂസുകളെ അപേക്ഷിച്ച് കലോറി വളരെ കുറവാണെന്നതാണ് ക്യാബേജ് ജ്യൂസിനെ കൂടുതല്‍ പ്രിയങ്കരമാക്കുന്നത്. ഒരു ഗ്ലാസ് ക്യാബേജ് ജൂസില്‍ 22 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. 

ദഹനം കൂടുതല്‍ മെച്ചപ്പെട്ടതാക്കാനും ക്യാബേജ് ഉത്തമമാണ്. ശരീരഭാരം കുറയ്ക്കുന്ന പ്രകൃിയയില്‍ ഏറ്റവും പ്രധാനമാണ് ദഹനം എന്നതുകൊണ്ടുതന്നെ ഇത് ക്യാബേജിന്റെ ഏറ്റവും സവിശേഷമായ ഗുണമായാണ് കണക്കാക്കപ്പെടുന്നത്. ക്യാബേജിനോടൊപ്പം ഇഞ്ചി ആപ്പിള്‍ തുടങ്ങിയവ ചേര്‍ത്ത് ജ്യൂസാക്കുന്നത് അത് കൂടുതല്‍ സ്വാദിഷ്ടമാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിനോടൊപ്പം അല്‍പം നാരങ്ങാനീരു ചേര്‍ക്കുന്നതും രുചികരമായിരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com