ലക്ഷ്മി തരുവും ഒറ്റമൂലിയും മാത്രമല്ല, യൂട്യൂബ് ചികിത്സയും ക്യാന്‍സറിനെ വഷളാക്കും!

 പ്രോസ്റ്ററേറ്റ് ക്യാന്‍സര്‍ ചികിത്സയ്ക്കായി പച്ചമരുന്ന് കുത്തി വയ്ക്കാന്‍ ഉപദേശിക്കുന്ന അബദ്ധ ചികിത്സാരീതികള്‍ വിവരിക്കുന്ന വീഡിയോ വരെ യൂട്യൂബിലുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
ലക്ഷ്മി തരുവും ഒറ്റമൂലിയും മാത്രമല്ല, യൂട്യൂബ് ചികിത്സയും ക്യാന്‍സറിനെ വഷളാക്കും!

ന്തെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ കണ്ടാല്‍ ഉടന്‍ ഗൂഗിളിനെയും യൂട്യൂബിനെയും ആശ്രയിക്കുന്ന ശീലം ആരംഭിച്ചിട്ട്  അധികകാലം ആയിട്ടുണ്ടാവില്ല. എന്നാല്‍ ഇത്തരം ചികിത്സ വലിയ അപകടം സൃഷ്ടിക്കുമെന്നാണ് ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ വൈദ്യശാസ്ത്ര വിഭാഗം പറയുന്നത്.

ക്യാന്‍സര്‍ ചികിത്സയെ കുറിച്ചുള്ള 150 യൂട്യൂബ് വീഡിയോകളാണ് ഡോക്ടര്‍മാരടങ്ങുന്ന സംഘം പഠന വിധേയമാക്കിയത്. ഇതില്‍ 77 ശതമാനം വീഡിയോയിലും വസ്തുതാ പിശകും പക്ഷപാതപരമായ സമീപനവും കണ്ടെത്തിയതായും അപകടമുണ്ടാക്കാന്‍ പോന്നതാണ് ഉള്ളടക്കമെന്നും കണ്ടെത്തിയിട്ടുണ്ട്. 

75 ശതാനം വരുന്ന വീഡിയോകളും ഓരോ തരം ചികിത്സാരീതികളുടെ മേന്‍മകള്‍ വിശദീകരിക്കുമ്പോള്‍ വെറും 53 ശതമാനം വീഡിയോകളാണ് പാര്‍ശ്വഫലങ്ങളെ കുറിച്ച് ചെറിയ തോതിലെങ്കിലും പറയുന്നതെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മറ്റുള്ള 19 ശതമാനം വരുന്ന വീഡിയോകള്‍ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത സമാന്തര ചികിത്സകളെയും ലക്ഷ്മിതരുവും മുള്ളാത്തയും പോലുള്ള ഒറ്റമൂലികളെ കുറിച്ചും പറയുന്നു.
ഇത്തരം വീഡിയോ കാണുന്നവരുടെ എണ്ണം വലിയതാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുതയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 45,000 ശരാശരി കാഴ്ചക്കാര്‍ ഉണ്ടെന്നാണ് കണക്കെങ്കിലും ഒന്നര ലക്ഷത്തോളം ആളുകള്‍ സ്ഥിരം കാഴ്ചക്കാരുണ്ടെന്നാണ് പഠന റിപ്പോര്‍ട്ട്. 

 പ്രോസ്റ്ററേറ്റ് ക്യാന്‍സര്‍ ചികിത്സയ്ക്കായി പച്ചമരുന്ന് കുത്തി വയ്ക്കാന്‍ ഉപദേശിക്കുന്ന അബദ്ധ ചികിത്സാരീതികള്‍ വിവരിക്കുന്ന വീഡിയോ വരെ യൂട്യൂബിലുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത്തരം വീഡിയോകള്‍ കാണുന്നയാളോട് അത് മാക്‌സിമം ഷെയര്‍ ചെയ്യൂവെന്ന ആഹ്വാനവും നല്‍കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com