വൃക്കയെ ഉത്തേജിപ്പിക്കാന്‍ വൈറ്റമിന്‍ ബി: അഞ്ച് വൈറ്റമിന്‍ ബി ആഹാരങ്ങള്‍ ശീലമാക്കൂ

ടൈപ്പ് 1 പ്രമേഹരോഗം ബാധിച്ച കുട്ടികളുടെ വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് വൈറ്റമിന്‍ ബി സഹായിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.
വൃക്കയെ ഉത്തേജിപ്പിക്കാന്‍ വൈറ്റമിന്‍ ബി: അഞ്ച് വൈറ്റമിന്‍ ബി ആഹാരങ്ങള്‍ ശീലമാക്കൂ

രീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധമായും വേണ്ട ഒന്നാണ് വൈറ്റമിനുകള്‍. നമ്മള്‍ എന്നും കഴിക്കുന്ന ആഹാരപദാര്‍ത്ഥങ്ങളിലെല്ലാം ആവശ്യമുള്ള വൈറ്റമിനുകള്‍ ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ചില രോഗങ്ങള്‍ സുഖപ്പെടാന്‍ ബന്ധപ്പെട്ട വൈറ്റമിനുകള്‍ കഴിച്ചാലും മതി. 

ടൈപ്പ് 1 പ്രമേഹരോഗം ബാധിച്ച കുട്ടികളുടെ വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് വൈറ്റമിന്‍ ബി സഹായിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. കൂടാതെ ഇത് വൃക്കരോഗങ്ങളെ തടുക്കുമെന്നും കയ്‌റോയിലെ എയ്ന്‍ ഷാംസ് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകര്‍ പറയുന്നു. 57ാം ആന്വല്‍ യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ പീഡിയാട്രിക് എന്‍ഡോ െ്രെകനോളജി യോഗത്തിലാണ് പഠനം അവതരിപ്പിച്ചത്. 

വൈറ്റമിന്‍ ബി12 കുറവ് അനുഭവപ്പെടുന്നതും ടൈപ്പ് 1 പ്രമേഹം ഉള്ളവരുമായ 12നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് പഠനം നടത്തിയത്. പ്രമേഹത്തെ തുടര്‍ന്നുള്ള വൃക്കരോഗം നേരത്തേ തിരിച്ചറിഞ്ഞവരില്‍ കുറച്ചുപേര്‍ക്ക് വൈറ്റമിന്‍ ബി അടങ്ങിയ ഭക്ഷണം നല്‍കിയപ്പോള്‍ ബാക്കിയുള്ളവര്‍ക്ക് ചികിത്സ നല്‍കിയില്ല. 12 ആഴ്ച ഇത് തുടര്‍ന്നു. വൈറ്റമിന്‍ ബി അടങ്ങിയ ഭക്ഷണം കഴിച്ച കുട്ടികളുടെ വൃക്കകളുടെ പ്രവര്‍ത്തനത്തിനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലും കാര്യമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

ധാന്യങ്ങള്‍ (എല്ലാ തരം ധാന്യങ്ങളും), മാംസം (കോഴി, മത്സ്യം), മുട്ട, പച്ചപ്പയര്‍, നട്ട്‌സ് തുടങ്ങിയവയിലാണ് ഏറ്റവുമധികം വൈറ്റമിന്‍ ബി അടങ്ങിയിരിക്കുന്നത്. ഈ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ആഹാരത്തിലുള്‍പ്പെടുത്തിയാല്‍ വൃക്കയുടെ ആരോഗ്യം മെച്ചപ്പെടും. അതേസമയം, ഇത് വളരെ ചെറിയൊരു പഠനമാണെന്നും കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com