കുഞ്ഞുവാവയ്ക്കായി കാത്തിരിക്കുകയാണോ? എങ്കിൽ ഗുഡ്ബൈ പറയാം കൊഴുപ്പിനോടും മധുരത്തോടും

കൊഴുപ്പും മധുരവും കൂടിയ ആഹാരക്രമം ശീലമാക്കുന്നവരില്‍ ഗ്ലൂകോസ് ടോളറന്‍സ് കുറവായാണ് കണ്ടെത്തിയതെന്നും ഇത് മെറ്റബോളിക് രോഗങ്ങളുടെ ലക്ഷണമാണെന്നും ഗവേഷകര്‍ പറയുന്നു
കുഞ്ഞുവാവയ്ക്കായി കാത്തിരിക്കുകയാണോ? എങ്കിൽ ഗുഡ്ബൈ പറയാം കൊഴുപ്പിനോടും മധുരത്തോടും

കൊഴുപ്പും മധുരവും ഉയര്‍ന്ന അളവില്‍ ഉപയോഗിക്കുന്നത് സ്ത്രീകളില്‍ ഫെര്‍ട്ടിലിറ്റി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം. മുമ്പ് പുറത്തുവന്ന പല പഠനങ്ങളിലും പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുമ്പോള്‍ കൂടുതല്‍ ഗ്ലൂകോസ് താങ്ങാനുള്ള ശേഷി ശരീരത്തിന് കൈവരും എന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ കൊഴുപ്പും മധുരവും കൂടിയ ആഹാരക്രമം ശീലമാക്കുന്നവരില്‍ ഗ്ലൂകോസ് ടോളറന്‍സ് കുറവായാണ് കണ്ടെത്തിയതെന്നും ഇത് മെറ്റബോളിക് രോഗങ്ങളുടെ ലക്ഷണമാണെന്നും ഗവേഷകര്‍ പറയുന്നു.  ഇത് പ്രമേഹത്തിന് കാരണമാകുമെന്നും ഗവേഷകര്‍ പറഞ്ഞു. 

ഗ്ലൂക്കോസ് ടോളറന്‍സ് കുറയുന്നതിനാല്‍ ശരീരത്തിനുള്ളില്‍ കടന്ന കൊഴുപ്പും പഞ്ചസാരയും ഗര്‍ഭപാത്രത്തിന് ചുറ്റും വന്നടിയുമെന്നും ഗര്‍ഭവതിയാകാന്‍ ഇത് പ്രധാന തടസ്സമായി നിലകൊള്ളുമെന്നും പഠനത്തില്‍ പറയുന്നു. അമേരിക്കന്‍ ഫിസിയോളജിക്കല്‍ സൊസൈറ്റി എന്ന ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചു. 

എലികളില്‍ നടത്തിയ പരീക്ഷണമാണ് പുതിയ കണ്ടെത്തല്‍ പുറത്തുവിട്ടത്. രണ്ടു ഗ്രൂപുകളായി തിരിച്ചശേഷം ആദ്യ ഗ്രൂപ്പിന് ആവശ്യാനുസരണം കൊഴുപ്പും മധുരവും നല്‍കുകയും രണ്ടാമത്തെ ഗ്രൂപ്പിന് ഡയറ്റ് അനുസരിച്ച് നിശ്ചിത അളവില്‍ മാത്രം ഇവ നല്‍കുകയുമായിരുന്നു. മൂന്നാഴ്ച നീണ്ടുനിന്ന നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഗവേഷകര്‍ പഠനഫലം പുറത്തുവിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com