അധികം ആവലാതികളില്ലാതെ ജീവിക്കു, ഓർമ ശേഷി നിലനിർത്തു

മധ്യവയസിൽ മാനസിക പിരിമുറുക്കം കൂടിയാൽ ഓർമ ശേഷി നഷ്ടപ്പെടാൻ സാധ്യത കൂടുതലാണെന്ന് ​ഗവേഷകരുടെ കണ്ടെത്തൽ
അധികം ആവലാതികളില്ലാതെ ജീവിക്കു, ഓർമ ശേഷി നിലനിർത്തു

ധ്യവയസിൽ മാനസിക പിരിമുറുക്കം കൂടിയാൽ ഓർമ ശേഷി നഷ്ടപ്പെടാൻ സാധ്യത കൂടുതലാണെന്ന് ​ഗവേഷകരുടെ കണ്ടെത്തൽ. നാൽപത് കഴിഞ്ഞാൽ അധികം ആവലാതികളുമായി നടക്കരുതെന്ന് ചുരുക്കം. സമ്മർദ്ദത്തിലാകുമ്പോൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന കോർട്ടിസോൾ ഹോർമോൺ അമിതമായാൽ ഓർമശക്തിയെ ബാധിക്കും. മസ്തിഷ്കം ചുരുങ്ങുന്ന അവസ്ഥയ്ക്കും അത് കാരണമാകുന്നു. 

40നും 50നും ഇടയിൽ പ്രായമുള്ളവരിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഇവരുടെ രക്തത്തിലെ കോർട്ടിസോളിന്റെ അളവും മസ്തിഷ്ക വലിപ്പവും പഠന വിധേയമാക്കിയതിനൊപ്പം ഓർമശക്തിയേയും ചിന്താ ശേഷിയേയും കൂടുതലായി വിശകലനം ചെയ്തു. പ്രായമാകുമ്പോൾ ഓർമ കുറയുന്നതിന് പിന്നിലെ ശാസ്ത്രം മനസിലാക്കുന്നതിന് നടത്തിയ പഠനങ്ങൾ ഒരേ സമയം കൗതുകവും ആശങ്കയും വർധിപ്പിക്കുന്നതായി ​ഗവേഷകർ പറയുന്നു. 

ആധുനിക ജീവിതത്തിലെ ബാക്കിപത്രമായ മാനസിക സമ്മർദ്ദമാണ് ഇവിടെ പ്രശ്നക്കാരനെന്ന് ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. രക്തത്തിൽ കോർട്ടിസോളിന്റെ അളവ് കൂടുതലുള്ളവരിൽ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഡോക്ടർമാർ നിർദേശം നൽകണമെന്നും ​ഗവേഷകർ ആവശ്യപ്പെട്ടു. ആവശ്യത്തിന് ഉറക്കവും വ്യായാമവും ഉണ്ടെന്ന് ഇത്തരക്കാർ ഉറപ്പാക്കണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com