കേരളത്തില്‍ ദിനംപ്രതി ഡോക്ടര്‍മാര്‍ കുറിക്കുന്നത് 89 ശതമാനം ആന്റിബയോട്ടിക്കുകള്‍; അപകടകരമായ അവസ്ഥയെന്ന് വിദഗ്ധര്‍

നിബന്ധനകളില്ലാതെയും യുക്തിഹീനമായും ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ വര്‍ധിക്കുന്നതായി ആന്റി മൈക്രോബിയല്‍ പ്രതിരോധ വിദഗ്ധര്‍
കേരളത്തില്‍ ദിനംപ്രതി ഡോക്ടര്‍മാര്‍ കുറിക്കുന്നത് 89 ശതമാനം ആന്റിബയോട്ടിക്കുകള്‍; അപകടകരമായ അവസ്ഥയെന്ന് വിദഗ്ധര്‍

കൊച്ചി: നിബന്ധനകളില്ലാതെയും യുക്തിഹീനമായും ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ വര്‍ധിക്കുന്നതായി ആന്റി മൈക്രോബിയല്‍ പ്രതിരോധ വിദഗ്ധര്‍. ഇത്തരത്തിലുള്ള അനിയന്ത്രിത ഉപയോഗം കാരണം അതിന്റെ ഫലം കുറയ്ക്കുന്നതായും ഇത്തരം പ്രവണതകള്‍ രാജ്യത്തെ ആരോഗ്യ രംഗത്തെ അപകടകരമായ അവസ്ഥയിലേക്കെത്തിക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

പകര്‍ച്ചവ്യാധികള്‍ തടയാന്‍ കൃത്യവും ചിട്ടയുമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാനാണ് ശീലിക്കേണ്ടത്. കേരളത്തിലെ 89 ശതമാനം ഡോക്ടര്‍മാരും ദിവസവും ആന്റിബയോട്ടിക്കുകള്‍ കുറിക്കാറുണ്ടെന്ന് അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മെഡിക്കല്‍ സൂപ്രണ്ടായ സജീവ് കെ സിങ് പറയുന്നു. ശ്വാസംമുട്ടല്‍, വയറിളക്കം, ഛര്‍ദി തുടങ്ങിയ വൈറല്‍ അസുഖത്തിന്റെ ലക്ഷണവുമായി എത്തുന്ന രോഗികള്‍ക്ക് പോലും ആന്റിബയോട്ടിക്കുകളാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറിയാല്‍ അത്ഭുതപ്പെടാനില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com