നിന്നുകൊണ്ട് വെള്ളം കുടിക്കാന്‍ പാടില്ല; കാരണമിതാണ്

വെള്ളം എപ്പോഴും ഇരുന്ന് സമയമെടുത്തുവേണം കുടിക്കാന്‍ എന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്
നിന്നുകൊണ്ട് വെള്ളം കുടിക്കാന്‍ പാടില്ല; കാരണമിതാണ്

രീരം ശരിയായി പ്രവര്‍ത്തിക്കുന്നതിന് മതിയായ അളവില്‍ വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അറിയാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ എങ്ങനെ വെള്ളം കുടിക്കണം എന്നതിനെക്കുറിച്ച് ആരും അധികമൊന്നും തലപുകയ്ക്കാറില്ല. കൂടുതലും നിന്നുകൊണ്ട് വെള്ളം കുടിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ശീലിച്ചുപോന്ന ഈ പതിവ് മാറ്റണമെന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. 

നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ ഇത് ഉദരത്തില്‍ കൂടുതല്‍ മര്‍ദ്ദം ഉണ്ടാക്കുമെന്നും അന്നനാളത്തില്‍ നിന്ന് ഉദരത്തിലേക്ക് വെള്ളം നേരെ പതിക്കുമ്പോള്‍ ചുറ്റുമുള്ള അവയവള്‍ക്കും ഇത് ക്ഷതമുണ്ടാക്കുമെന്നും ആയുര്‍വേദത്തില്‍ പറയുന്നു. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ അതില്‍ നിന്ന് ലഭിക്കേണ്ട പോഷകങ്ങളെല്ലാം ശരീരം സ്വയം നിരസിക്കുമെന്നും ആയുര്‍വേദം പറയുന്നുണ്ട്. 

വെള്ളം ഉയര്‍ന്ന മര്‍ദ്ദത്തില്‍ ഉദരത്തിലേക്ക് എത്തുമ്പോള്‍ മൂത്രാശയത്തില്‍ കൂടുതല്‍ കലര്‍പ്പ് വന്നടിയാന്‍ സാധ്യതയുണ്ട്. പിന്നീട് വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകും. ഇത് ശരീരത്തിന്റെ മൊത്തം ജൈവഘടനയെയും ദോഷകരമായി ബാധിക്കുമെന്നും സന്ധിവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു. 

നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ അന്നനാളത്തിലും ശ്വാസകോശത്തിലും ഓക്‌സിജന്‍ അടക്കിവയ്ക്കപ്പെടും. ഇത് പതിവായി തുടര്‍ന്നാല്‍ ശ്വാസകോശത്തിനും ഹൃദയത്തിനും തകരാര്‍ സംഭവിക്കും. വെള്ളം എപ്പോഴും ഇരുന്ന് സമയമെടുത്തുവേണം കുടിക്കാന്‍ എന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com