ഭക്ഷണത്തിന്റെ സമയം അല്‍പം ഒന്ന് മാറ്റിയാല്‍ മതി; റിവേര്‍സ് ഫാസ്റ്റിംഗിലൂടെ ശരീരഭാരം കുറയ്ക്കാം 

പകല്‍ സമയത്തെ ഫാസ്റ്റിംഗ് ഒഴിവാക്കി പകരം രാത്രിസമയം ഫാസ്റ്റിങ്ങിനായി തിരഞ്ഞെടുക്കുന്നതാണ് ഇത്
ഭക്ഷണത്തിന്റെ സമയം അല്‍പം ഒന്ന് മാറ്റിയാല്‍ മതി; റിവേര്‍സ് ഫാസ്റ്റിംഗിലൂടെ ശരീരഭാരം കുറയ്ക്കാം 

രീരഭാരം കുറയ്ക്കാന്‍ ഇഷ്ടമുള്ള ഭക്ഷണമൊക്കെ വേണ്ടെന്നുവച്ച് നിരാശരായിരിക്കുന്നവര്‍ക്ക് പരീക്ഷിക്കാന്‍ ഇതാ ഒരു പുതിയ ഫാസ്റ്റിങ് രീതി. പകല്‍ സമയം ഇഷ്ടമുള്ള ഭക്ഷണമൊക്കെ മുന്നില്‍ നിരന്നിരിക്കുമ്പോള്‍ ഫാസ്റ്റിംഗില്‍ പരാജയപ്പെടുന്നവര്‍ക്ക് പ്രയോജനകരമാകും ഈ റിവേര്‍സ് ഫാസ്റ്റിങ് രീതി. പകല്‍ സമയത്തെ ഫാസ്റ്റിംഗ് ഒഴിവാക്കി പകരം രാത്രിസമയം ഫാസ്റ്റിങ്ങിനായി തിരഞ്ഞെടുക്കുന്നതാണ് ഇത്. 

രാത്രി വൈകിയുള്ള ഭക്ഷണം ഒഴിവാക്കി വൈകിട്ട് അഞ്ച് മണിക്കോ ആറ് മണിക്കോ അത്താഴം കഴിക്കാനാണ് റിവേര്‍സ് ഫാസ്റ്റിംഗില്‍ നിര്‍ദേശിക്കുന്നത്. പ്രഭാതഭക്ഷണം താമസിച്ച് കഴിക്കുന്നതിന് പകരം രാവിലെ ആറ് മണിക്കോ ഏഴ് മണിക്കോ തുടങ്ങാം. ഇങ്ങനെ ഒരു ചെറിയ മാറ്റം വരുത്തുമ്പോള്‍ നിങ്ങള്‍ അറിയാതെതന്നെ 12മണിക്കൂറോളം ഫാസ്റ്റിങ് നടക്കും. ഉറക്കത്തിലായതുകൊണ്ടുതന്നെ വിശപ്പ് പിടിച്ചുവയ്‌ക്കേണ്ടെന്നതും ഫാസ്റ്റിംഗ് എളുപ്പമാക്കും.

റിവേര്‍സ് ഫാസ്റ്റിംഗ് രക്തസമ്മര്‍ദ്ദം കുറയ്ക്കാനും മെറ്റബോളിസം സാവധാനത്തില്‍ നടക്കാന്‍ ഗുണകരമാകുകയും ചെയ്യും. പകല്‍ സമയത്തെ അപേക്ഷിച്ച് രാത്രിയില്‍ ശരീരത്തിന്റെ ഊര്‍ജ്ജം കുറവായതിനാല്‍ റിവേര്‍സ് ഫാസ്റ്റിങ് ആരോഗ്യപരമായും പ്രയോജനമേറിയതാണെന്നാണ് വിലയിരുത്തലുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com