ഷിഫ്റ്റിന് അനുസരിച്ചല്ല ആഹാരം കഴിക്കേണ്ടത്, ആരോഗ്യത്തിനനുസരിച്ചാണ്: ആഹാരം പത്ത് മണിക്കൂറിനുള്ളില്‍ തീര്‍ക്കണം

ഒരു ദിവസത്തെ ഭക്ഷണസമയങ്ങളെല്ലാം പത്തു മണിക്കൂറിനുള്ളില്‍ വരണം. 
ഷിഫ്റ്റിന് അനുസരിച്ചല്ല ആഹാരം കഴിക്കേണ്ടത്, ആരോഗ്യത്തിനനുസരിച്ചാണ്: ആഹാരം പത്ത് മണിക്കൂറിനുള്ളില്‍ തീര്‍ക്കണം

ജീവിതശൈലീ രോഗങ്ങളെ അകറ്റി നിര്‍ത്തണമെങ്കില്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യണം. ജീവിതത്തിന് ഒരു ചിട്ടയൊക്കെ വേണം. ഓരോ ദിവസത്തെയും ആഹാരസമയം പത്തു മണിക്കൂറിനുള്ളില്‍ ക്രമീകരിക്കണമെന്നാണ് പഠനം. അതായത്, ഒരു ദിവസത്തെ ഭക്ഷണസമയങ്ങളെല്ലാം പത്തു മണിക്കൂറിനുള്ളില്‍ വരണം. 

സാല്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രഫസര്‍ സച്ചിദാനന്ദ പാണ്ഡെയാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ഇദ്ദേഹം എലികളില്‍ നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. 

ഷിഫ്റ്റ് അനുസരിച്ചാണ് നമ്മളില്‍ പലരുടെയും ഭക്ഷണരീതി. ചായ അല്ലെങ്കില്‍ കാപ്പി കുടിച്ച് ഒരു ദിവസം ആരംഭിക്കുന്നവര്‍ രാത്രിഭക്ഷണം കഴിക്കുന്നത് 14 മുതല്‍ 15 മണിക്കൂര്‍ വരെ കഴിഞ്ഞാണ്. നമ്മുടെ ശരീരത്തിനാവശ്യമായ മുഴുവന്‍ കലോറിയും പത്തു മണിക്കൂറിനുള്ളില്‍ സംഭരിക്കാന്‍ കഴിഞ്ഞാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ അകറ്റാമെന്നു പഠനം പറയുന്നു. 

എലികളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പഠനം. ഒരു ഗ്രൂപ്പിനു ദിവസം മുഴുവന്‍ ഭക്ഷണം നല്‍കിയപ്പോള്‍ മറ്റേ ഗ്രൂപ്പിന് ആഹാരം നല്‍കുന്നതു പത്തു മണിക്കൂര്‍ മാത്രമായി ചുരുക്കി. പത്തു മണിക്കൂറിനുള്ളില്‍ ആഹാരം കഴിച്ച എലികള്‍ കൂടുതല്‍ ആരോഗ്യമുള്ളവരാകുകയും മറ്റേ ഗ്രൂപ്പില്‍പെട്ട എലികള്‍ക്കു പെട്ടെന്നു രോഗങ്ങള്‍ പിടിപെടുകയും ചെയ്തു. ദിനചര്യയുടെയും വിശ്രമത്തിന്റെയും താളം തെറ്റുമ്പോഴാണ് മൃഗങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നതെന്നും ഈ പഠനം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com