മിനിമം സ്വയം ചികിത്സ പാടില്ലെന്നെങ്കിലും അറിയണം; എലിപ്പനി തടയാന്‍ ട്രോളും ആയുധമാക്കി പിആര്‍ഡി

മുന്നറിയിപ്പും, സ്വീകരിക്കേണ്ട മുന്‍ കരുതലുമെല്ലാം ലളിതമായി ആളുകളിലേക്ക് എത്തിച്ചാണ് ട്രോളുകള്‍
മിനിമം സ്വയം ചികിത്സ പാടില്ലെന്നെങ്കിലും അറിയണം; എലിപ്പനി തടയാന്‍ ട്രോളും ആയുധമാക്കി പിആര്‍ഡി

പ്രളയക്കെടുതിയില്‍ നിന്നും കരകയറി വരവെ പകര്‍ച്ച വ്യാധികള്‍ കേരളത്തിന്റെ ഉറക്കം കെടുത്തി തുടങ്ങി. ആശങ്ക പരത്തിയാണ് എലിപ്പനി പടര്‍ന്നു പിടിക്കുന്നത്. പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാരും ആരോഗ്യ വകുപ്പും തുടരുമ്പോള്‍ ട്രോളര്‍മാരും ദൗത്യം ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ട്രോളുകളിലൂടെ ബോധവത്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പിആര്‍ഡി. 

മുന്നറിയിപ്പും, സ്വീകരിക്കേണ്ട മുന്‍ കരുതലുമെല്ലാം ലളിതമായി ആളുകളിലേക്ക് എത്തിച്ചാണ് ട്രോളുകള്‍. ജനങ്ങളിലേക്ക് ട്രോളുകള്‍ വഴി വേഗത്തില്‍ മുന്നറിയിപ്പുകള്‍ എത്തിക്കാന്‍ സാധിക്കും എന്നതിനാലാണ് ട്രോളുകളെ ഉപയോഗപ്പെടുത്താന്‍ മുതിര്‍ന്നതെന്ന് ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com