നിങ്ങളുടെ ടൂത്ത്‌പേസ്റ്റില്‍ വരെ ഉപ്പുണ്ടായിരിക്കാം: പക്ഷേ നിങ്ങള്‍ കഴിക്കുന്ന ഉപ്പിലടങ്ങിയത് എന്തെന്ന് കേട്ടാല്‍ ഞെട്ടും

ഉപ്പില്‍ പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നുവെന്ന് പുതിയ കണ്ടെത്തല്‍.
നിങ്ങളുടെ ടൂത്ത്‌പേസ്റ്റില്‍ വരെ ഉപ്പുണ്ടായിരിക്കാം: പക്ഷേ നിങ്ങള്‍ കഴിക്കുന്ന ഉപ്പിലടങ്ങിയത് എന്തെന്ന് കേട്ടാല്‍ ഞെട്ടും

മ്മളുടെ ആഹാരത്തില്‍ തീരെ ഒഴിച്ചുകൂടാനാകാത്ത വസ്തുവാണ് ഉപ്പ്. ഭക്ഷണത്തിന്റെ രുചി തന്നെ ഉപ്പാണെന്നാണ് നമ്മള്‍ കരുതുന്നതും അനുഭവിക്കുന്നതും. എന്നാല്‍ അത്ര വിശ്വാസിച്ച് ഉപ്പ് കഴിക്കാന്‍ വരട്ടെ. രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകളുടേത് ഉള്‍പ്പെടെയുള്ള ഉപ്പില്‍ പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്നുവെന്ന് പുതിയ കണ്ടെത്തല്‍.

ബോംബെ ഐഐടിയിലെ ഗവേഷകരാണ് ഉപ്പില്‍ പ്ലാസ്റ്റിക് ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. അതിസൂക്ഷ്മ പ്ലാസ്റ്റിക് തരികളാണ് കണ്ടെത്താനായത്. ഇവയുടെ വ്യാസം അഞ്ച് മില്ലീമീറ്ററിലും കുറവാണ്. ഐഐടി ബോംബെയിലെ സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങിലെ രണ്ടംഗ സംഘമാണ് ഗവേഷണം നടത്തിയത്. 

ഇവര്‍ പരിശോധിക്കാന്‍ ശേഖരിച്ച സാമ്പിളുകളില്‍ 626 എണ്ണത്തിലും അതിസൂക്ഷ്മ പ്ലാസ്റ്റിക് ഉണ്ടായിരുന്നു എന്നാണ് തെളിഞ്ഞത്. ഇവയില്‍ 37 ശതമാനം നാരുകളുടെയും 63 ശതമാനം ഫാഗ്മെന്റുകളുടെയും രൂപത്തിലായിരുന്നു. 
ഒരു കിലോ ഉപ്പ് പരിശോധിച്ചതില്‍ 63.76 മൈക്രോഗ്രാം (0.063 മില്ലിഗ്രാം) അതിസൂക്ഷ്മ പ്ലാസ്റ്റിക് (മൈക്രോപ്ലാസ്റ്റിക്) ഉണ്ടെന്നു കണ്ടു. ഇന്ത്യക്കാരനായ ഒരു വ്യക്തി ദിവസം അഞ്ചു ഗ്രാം ഉപ്പു കഴിച്ചാല്‍തന്നെ ഒരു വര്‍ഷം ഉള്ളില്‍ ചെല്ലുന്ന പ്ലാസ്റ്റിക്കിന്റെ അളവ് 0.117 മില്ലിഗ്രാം ആണെന്നു പഠനം പറയുന്നു.

ഉപ്പിന്റെ നിര്‍മാണത്തില്‍ ഇന്ത്യയ്ക്കു മൂന്നാം സ്ഥാനമാണുള്ളത്. അതുകൊണ്ടുതന്നെ നമ്മുടെ ഭക്ഷ്യശൃംഖലയില്‍ മൊക്രോപ്ലാസ്റ്റിക്കിന്റെ സാനിധ്യം കൂടുന്നതിനെക്കുറിച്ച് ഗൗരവമായ പഠനം നടത്തേണ്ടതുണ്ടെന്നു ഗവേഷകര്‍ പറയുന്നു. ഈ പ്ലാസ്റ്റിക് ഭക്ഷണങ്ങള്‍ ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്നതിനെക്കുറിച്ചും അന്വേഷണം ആവശ്യമാണ്. ലളിതമായ അരിക്കല്‍ പ്രക്രിയയിലൂടെ 85 ശതമാനം പ്ലാസ്റ്റിക് തരികളും നീക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com