അമിത കൂര്‍ക്കം വലിയുണ്ടോ; എങ്കില്‍ കാന്‍സറിനെ പേടിക്കണം

അമിത കൂര്‍ക്കം വലിയും ശ്വസന പ്രശ്‌നങ്ങളും ശ്വാസ കോശ കാന്‍സറിന് കാരണമാകുന്നതായി പുതിയ പഠനങ്ങള്‍
അമിത കൂര്‍ക്കം വലിയുണ്ടോ; എങ്കില്‍ കാന്‍സറിനെ പേടിക്കണം

റങ്ങുമ്പോള്‍ കൂര്‍ക്കം വലി അധികമുള്ളവരും ഉറങ്ങുമ്പോള്‍ ശ്വാസം വിടാന്‍ ബുദ്ധിമുട്ടുള്ളവരുമായ ചെറുപ്പക്കാര്‍ സൂക്ഷിക്കുക. അമിത കൂര്‍ക്കം വലിയും ശ്വസന പ്രശ്‌നങ്ങളും ശ്വാസകോശ കാന്‍സറിന് കാരണമാകുന്നതായി പുതിയ പഠനങ്ങള്‍. യുവതീ യുവാക്കളെയാണ് ഇത് കാര്യമായി ബാധിക്കാന്‍ സാധ്യതയെന്നും പഠനങ്ങള്‍ പറയുന്നു. 

ബാഴ്‌സലോണയിലെ ഒരു സര്‍വകലാശാല മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തിന് ശേഷമാണ് ഇത്തരമൊരു കണ്ടെത്തല്‍. പ്രായം കുറഞ്ഞ ചുണ്ടലികളിലും പ്രായമുള്ള ചുണ്ടലികളിലുമായാണ് പരീക്ഷണം നടത്തിയത്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള  പ്രായപൂര്‍ത്തിയായ പത്ത് ശതമാനം ജനങ്ങള്‍ക്ക് ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഉറക്കത്തിന്റെ വ്യത്യയാനങ്ങളടക്കമുള്ള ദൈനദിന പ്രവര്‍ത്തികളിലെ താളപ്പിഴകള്‍ മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ പഠന വിധേയമാക്കി തുടങ്ങി പരീക്ഷണത്തിലാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com