ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന മരുന്നുകളുടെ കൂട്ടത്തില്‍ വിക്‌സും; വില്‍പന കര്‍ശനമായി തടയും
By സമകാലികമലയാളം ഡെസ്‌ക് | Published: 14th September 2018 05:38 PM |
Last Updated: 14th September 2018 05:38 PM | A+A A- |

ന്യൂഡല്‍ഹി: ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു എന്നു കണ്ടെത്തിയതില്‍ സാധാരണയായി ഉപയോഗിക്കുന്ന 'വിക്‌സ് ആക്ഷന്‍ 500' ഗുളികയും. ആരോഗ്യത്തിന് ദോഷകരമെന്ന കണ്ടെത്തലില്‍ 328 ഫിക്‌സഡ് ഡോസ് കോംപിനേഷന്‍ മരുന്നുകളുടെ ഉല്‍പാദനവും വില്‍പ്പനയുമാണ് ആരോഗ്യമന്ത്രാലയം നിരോധിച്ചിരിക്കുന്നത്. ഇതോശട വിപണിയില്‍ നിന്നും നാലായിരത്തോളം മരുന്നുകളാണ് പിന്‍വലിക്കേണ്ടി വരുന്നത്. ജലദോഷത്തിന് ഉപയോഗിക്കുന്ന വിക്‌സ് ആക്ഷന്‍ 500, പ്രമേഹ മരുന്നായ ജെമര്‍ പി, അണുബാധയ്ക്കുള്ള നൊവാക്‌ളോക്‌സ് തുടങ്ങിയവ ചേര്‍ന്നു വരുന്ന 328 മരുന്ന് സംയുക്തങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്.
നിലവില്‍ നിരോധനം നേരിട്ട ഈ മരുന്നുകളുടെ മാത്രം മുന്നൂറ്റി അമ്പത് കോടിയോളം രൂപയുടെ വില്‍പ്പനയാണ് നടന്നിരുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം ലഭിച്ചാലുടന്‍ തന്നെ ഈ മരുന്നുകള്‍ കര്‍ശനമായി തടയുമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ വ്യക്തമാക്കി