നേട്ടമോ കോട്ടമോ? കാന്‍സര്‍ രോഗം കണ്ടെത്തുന്ന സംസ്ഥാനങ്ങളില്‍ കേരളം മുന്നില്‍ 

ഇന്ത്യയില്‍ ഏറ്റവും  കൂടുതല്‍ കാന്‍സര്‍ രോഗം കണ്ടെത്തുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മുന്നില്‍
നേട്ടമോ കോട്ടമോ? കാന്‍സര്‍ രോഗം കണ്ടെത്തുന്ന സംസ്ഥാനങ്ങളില്‍ കേരളം മുന്നില്‍ 

കൊച്ചി: ഇന്ത്യയില്‍ ഏറ്റവും  കൂടുതല്‍ കാന്‍സര്‍ രോഗം കണ്ടെത്തുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മുന്നില്‍. മിസോറം, ഹരിയാന, ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങളും കേരളത്തിനൊപ്പം പട്ടികയില്‍ മുന്നിലുണ്ട്. ഏറ്റവും കുറവ് ബീഹാറിലാണ്. 

കാന്‍സറിനെ ചെറുക്കാനുള്ള ശാസ്ത്രീയമായ ശ്രമങ്ങള്‍ കേരളത്തില്‍ നല്ല രീതിയില്‍ നടക്കുന്നു. കാന്‍സര്‍ കെയര്‍ സെന്ററുകളും കാന്‍സര്‍ രജിസ്ട്രിയുമെല്ലാം രോഗം പെട്ടെന്ന് കണ്ടെത്താന്‍ സഹായിക്കുന്നു. 

2016ല്‍ ഇന്ത്യയില്‍ ഒരു ലക്ഷം ജനങ്ങളില്‍ 106.6 പേര്‍ക്ക് എന്ന കണക്കിലാണ് കാന്‍സര്‍ രോഗം കണ്ടെത്തിയത്. ഇതേ കാലത്ത് കേരളത്തില്‍ മാത്രം ഒരു ലക്ഷം ജനങ്ങളില്‍ 135.3 പേര്‍ക്ക് എന്ന നിലയിലാണ് അസുഖം സ്ഥിരീകരിക്കപ്പെട്ടത്. കാന്‍സര്‍ ബാധിച്ച് മരണവും അംഗ വൈകല്യങ്ങളും സംഭവിക്കുന്നവരുടെ എണ്ണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതലാണെന്ന് ഏറ്റവും പുതിയ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. 

കാന്‍സര്‍ ബാധിച്ച് ആളുകള്‍ ഏറ്റവും കൂടുതല്‍ മരിക്കുന്നത് മിസോറമിലാണ്. തൊട്ടുപിന്നാലെ കേരളം, ഹരിയാന സംസ്ഥാനങ്ങളുമുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒരു ലക്ഷം സ്ത്രീകളില്‍ 73.5എന്ന കണക്കിലാണ് മരണം. പുരുഷന്‍മാരില്‍ ഒരു ലക്ഷത്തില്‍ 103.4 എന്ന കണക്കിലും മരണം സംഭവിക്കുന്നു. 

കാന്‍സര്‍ മൂലമുണ്ടാകുന്ന ശാരീരിക വൈകല്യങ്ങളടക്കമുള്ളവ ഏറ്റവും കൂടുതല്‍ സംഭവിക്കുന്നതും മിസോറം, കേരളം, അസം, ഹരിയാന സംസ്ഥാനങ്ങളിലാണ്. 1999 മുതല്‍ 2016 വരെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ 28 തരം കാന്‍സറുകളാണ് കണ്ടെത്തിയിട്ടുള്ളതെന്നും പഠനങ്ങള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com