മുട്ടയുടെ മഞ്ഞയോട് യെസ് പറയാം, സ്തനാര്‍ബുദത്തെ ചെറുക്കാം

സ്ത്രീകളില്‍ ഏറ്റവുമധികം കണ്ടുവരുന്നതും മരണകാരണമാകുന്നതും സ്തനാര്‍ബുദമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
മുട്ടയുടെ മഞ്ഞയോട് യെസ് പറയാം, സ്തനാര്‍ബുദത്തെ ചെറുക്കാം

കൊളസ്‌ട്രോള്‍ കൂടുമെന്നോര്‍ത്ത് മുട്ടയുടെ മഞ്ഞയോട് ബൈ പറഞ്ഞിരിക്കുകയാണോ? മുട്ടയുടെ മഞ്ഞയിലടങ്ങിയിട്ടുള്ള വൈറ്റമിന്‍ ഡി സ്തനാര്‍ബുദത്തെ ചെറുക്കുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍. മുട്ടയുടെ മഞ്ഞ, ചീസ്, ചൂര, സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍, ഓറഞ്ച് ജ്യൂസ് എന്നിവയാണ് വൈറ്റമിന്‍ ഡി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വഴി  വൈറ്റമിന്‍ ഡിയുടെ അളവ് താഴ്ന്ന് പോകാതെ സൂക്ഷിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വൈറ്റമിന്‍ ഡി യ്ക്ക് സ്തനാര്‍ബുദത്തിന്റെ സാധ്യതകള്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ബ്രസീലിലെ 600 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് സ്തനാര്‍ബുദം കണ്ടെത്തിയ സമയങ്ങളില്‍ സ്ത്രീകളിലേറെയും വൈറ്റമിന്‍ ഡി യുടെ അളവ് കുറഞ്ഞവരായിരുന്നു എന്ന് തെളിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവേഷണം നടത്തിയത്. 

സ്ത്രീകളില്‍ ഏറ്റവുമധികം കണ്ടുവരുന്നതും മരണകാരണമാകുന്നതും സ്തനാര്‍ബുദമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നേരത്തേ പ്രായപൂര്‍ത്തിയാവുക, വൈകി ആര്‍ത്തവവിരാമം ഉണ്ടാകുക, വൈകിയുള്ള ഗര്‍ഭധാരണം, ഗര്‍ഭധാരണം സംഭവിക്കാതെയേയിരിക്കുക, പൊണ്ണത്തടി, കുടുംബത്തിലുള്ള മറ്റാര്‍ക്കെങ്കിലും മുന്‍പ് രോഗം കണ്ടെത്തുക എന്നിവ സ്തനാര്‍ബുദ സാധ്യത സ്ത്രീകളില്‍ വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com