അഞ്ച് മാസം മുലയൂട്ടുന്ന അമ്മമാര്‍ക്ക് കൂടുതല്‍ കുട്ടികള്‍ ഉണ്ടായേക്കുമെന്ന് പഠനം 

ആദ്യത്തെ കുട്ടിയെ എത്രനാള്‍ മൂലയൂട്ടുന്ന എന്നതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ എണ്ണതത്തില്‍ മാറ്റമുണ്ടാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍
അഞ്ച് മാസം മുലയൂട്ടുന്ന അമ്മമാര്‍ക്ക് കൂടുതല്‍ കുട്ടികള്‍ ഉണ്ടായേക്കുമെന്ന് പഠനം 

ദ്യ കുഞ്ഞിനെ അഞ്ച് മാസമോ അതില്‍ കൂടുതലോ മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് കുഞ്ഞുങ്ങളെ കുറഞ്ഞ കാലയളവില്‍ മൂലയൂട്ടുന്നവരെക്കാള്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് പഠനം. ആദ്യത്തെ കുട്ടിയെ എത്രനാള്‍ മൂലയൂട്ടുന്ന എന്നതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ എണ്ണതത്തില്‍ മാറ്റമുണ്ടാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. 

കുഞ്ഞുങ്ങളെ കൂടുതല്‍ നാള്‍ മുലയൂട്ടുന്ന അമ്മമാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുമെന്നും കുറഞ്ഞ കാലയളവിനുള്ളില്‍ മുലയൂട്ടല്‍ അവസാനിപ്പിച്ചാല്‍ ആഗ്രഹിക്കുന്നത്ര കുട്ടികള്‍ക്ക് ജന്മം നല്‍കാനാവില്ലെന്നും പഠനത്തില്‍ പറയുന്നു. കൂടുതല്‍ നാള്‍ മുലയൂട്ടുന്ന അമ്മമാര്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുമെന്ന ആശയമല്ല ഇതുവഴി നല്‍കാനുദ്ദേശിക്കുന്നതെന്നും കുടുംബത്തിന് നല്‍കേണ്ട മുന്‍ഗണനയും കുട്ടികള്‍ക്കായി സമയം നിക്ഷേപിക്കേണ്ടതിന്റെ ആവശ്യകതയുമാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. 

1979 മുതല്‍ 2012 വരെയുള്ള ഡാറ്റകളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ കണ്ടെത്തലിലേക്കെത്തിയത്. 3700ഓളം അമ്മമാരുടെ വിവരങ്ങളടങ്ങിയ ഡാറ്റയാണ് ഇതിനായി പരിശോധിച്ചത്. കോര്‍ണെല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com