കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ വണ്ണം കുറയുമോ? 

പഴങ്ങളിലും പച്ചക്കറികളിലും ധാന്യങ്ങളിലുമെല്ലാം ധാരളമായി അടങ്ങിയ ഈ വസ്തു അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുമത്രേ. 
കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ വണ്ണം കുറയുമോ? 

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ അമിതവണ്ണം കുറയുമെന്ന് പുതിയ പഠനം. വണ്ണം കുറയ്ക്കുന്നവര്‍ക്ക് എന്നും ഒരു വില്ലനായിരുന്ന കാര്‍ബോഹൈഡ്രേറ്റ് അത്ര അപകടകാരിയല്ലെന്നാണ് വിലയിരുത്തല്‍. പഴങ്ങളിലും പച്ചക്കറികളിലും ധാന്യങ്ങളിലുമെല്ലാം ധാരളമായി അടങ്ങിയ ഈ വസ്തു അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുമത്രേ. 

കാര്‍ബോഹൈഡ്രേറ്റില്‍ കാര്‍ബണ്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് ഇത് കഴിച്ചാല്‍ വണ്ണം കുറയുമെന്ന് പറയുന്നത്. പച്ചക്കറികളില്‍ ധാരാളമായി കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടെന്ന് ചില വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അമേരിക്കയിലെ നോണ്‍ പ്രോഫിറ്റ് ഫിസിഷന്‍സ് ആണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള പച്ചക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ശരീരഭാരം എളുപ്പം നിയന്ത്രിക്കാനാകുമെന്ന് അമേരിക്കയിലെ ഈ വിദഗ്ധര്‍ പറയുന്നു. ടൈപ്പ്- 2 ഡയബെറ്റിക്‌സിനെ നിയന്ത്രിക്കാനാകുമെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. 

'വണ്ണം കുറയാന്‍ ഡയറ്റ് എടുക്കുന്നവരുടെയെല്ലാം പേടിസ്വപ്‌നമാണ് കാര്‍ബോഹൈഡ്രേറ്റ്. പക്ഷേ പച്ചക്കറികള്‍, ബീന്‍സ്, ധാന്യങ്ങള്‍, പഴങ്ങള്‍ തുടങ്ങിയവയില്‍ അടങ്ങിയിട്ടുള്ള ആരോഗ്യമുള്ള കാര്‍ബോഹൈഡ്രേറ്റ് നമ്മുടെ ശരീരത്തിന് നല്ലതാണ്'- നോണ്‍ പ്രോഫിറ്റ് ഫിസിഷന്‍സ് സംഘടനയുടെ ഡയറക്ടര്‍ ഹന കഹ്ലോവ വ്യക്തമാക്കി.

പതിനാറ് ആഴ്ചകൊണ്ട് 100 ആളുകളില്‍ നടത്തിയ പഠനത്തിന്റെ ഫലമായാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഇവര്‍ക്ക് അമിതമായി കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരങ്ങളും കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ പച്ചക്കറികളും മാറി മാറി കൊടുത്തു നോക്കി. എന്നിട്ടുണ്ടായ മാറ്റം വിലയിരുത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ന്യൂട്രിഷ്യന്റ് ജേണലില്‍ ഈ പഠനഫലം പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com