അമ്മ കഞ്ചാവ് വലിച്ചാല്‍ മക്കള്‍ വളരെ പെട്ടെന്ന് വലി തുടങ്ങും: ഏറ്റവും പുതിയ പഠനം

വലിക്കാത്ത അമ്മമാരെ അപേക്ഷിച്ച് വലിക്കുന്നവരുടെ മക്കളില്‍ അതിനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു.
അമ്മ കഞ്ചാവ് വലിച്ചാല്‍ മക്കള്‍ വളരെ പെട്ടെന്ന് വലി തുടങ്ങും: ഏറ്റവും പുതിയ പഠനം

മ്മമാര്‍ കഞ്ചാവ് വലിക്കുന്നവരാണെങ്കില്‍ മക്കള്‍ വളരെപ്പെട്ടെന്ന് തന്നെ ഈ ശീലത്തിലേക്ക് പോകുമെന്ന് പുതിയ പഠനം. കഞ്ചാവ് വലിക്കുന്ന സ്ത്രീകളുടെ കുട്ടികള്‍ അവരുടെ പന്ത്രണ്ടാം വയസില്‍ തന്നെ ഈ ശീലം തുടങ്ങുമെന്നാണ് ഗവേഷകര്‍ പറയുന്നത്. വലിക്കാത്ത അമ്മമാരെ അപേക്ഷിച്ച് വലിക്കുന്നവരുടെ മക്കളില്‍ അതിനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നുണ്ട്.

കുട്ടികള്‍ ഏതുതരത്തിലുള്ള ലഹരി ആണ് ഉപയോഗിക്കുന്നതെങ്കിലും അത് നിയമവിധേയമല്ല. ഇന്ത്യയില്‍ ആണെങ്കില്‍ മുതിര്‍ന്നവര്‍ കഞ്ചാവ് പോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതില്‍ പോലും വിലക്കുണ്ട്. മാത്രമല്ല, നേരത്തേയുള്ള കഞ്ചാവ് ഉപയോഗം നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. 

'ചെറുപ്പത്തില്‍ കഞ്ചാവ് വലിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. കുട്ടികള്‍ ചിലപ്പോള്‍ ഇതിന്റെ നല്ലതും മോശവുമായ വശങ്ങളെക്കുറിച്ചും ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുമെല്ലാം ബോധവാന്‍മാര്‍ ആയിരിക്കാന്‍ സാധ്യതയില്ല. എന്നാല്‍ അമ്മമാര്‍ കഞ്ചാവ് വലിച്ചാല്‍ കുഞ്ഞിന് നേരിട്ട് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെങ്കിലും ഗര്‍ഭിണി ആയിരിക്കുമ്പോള്‍ ഇത് ഉപയോഗിക്കാനേ പാടില്ല'- ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന നടാഷ എ സോകോള്‍ പറഞ്ഞു.

ഗര്‍ഭിണി ആയിരിക്കുന്ന സമയത്ത് കഞ്ചാവ് വലിക്കുന്നത് കുഞ്ഞിന് ദോഷകരമാണെന്നതിന് പുറമെ, അത് അമ്മയ്ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് നടാഷ കൂട്ടിച്ചേര്‍ത്തു. 

ഗവേഷണം നടത്താനായി 4,440 കുട്ടികളെയാണ് ഇവര്‍ തെരഞ്ഞെടുത്തത്. അതില്‍ 2,586 അമ്മമാരും തങ്ങളുടെ ഗര്‍ഭകാലഘട്ടത്തില്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നു. ഇവരുടെ കുഞ്ഞുങ്ങള്‍ എല്ലാം 12ാം വയസു മുതല്‍ കഞ്ചാവ് ഉപയോഗിക്കാനും തുടങ്ങി. ഇങ്ങനെ കുഞ്ഞുനാള്‍ മുതല്‍ കഞ്ചാവ് ഉപയോഗിച്ചാല്‍ അത് കുഞ്ഞിന്റെ സാമൂഹിക-സാമ്പത്തിക വ്യവഹാരങ്ങളെ വളരെ മോശമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

ഇങ്ങനെയൊക്കെ ആണെങ്കിലും കഞ്ചാവ് മറ്റ് ലഹരിപദാര്‍ത്ഥങ്ങളേക്കാള്‍ ഭേതമാണ്. ഇതിന് ദോഷവശങ്ങള്‍ കുറവാണ്. അതുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും കഞ്ചാവ് നിയമവിധേയമാകുന്നത്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ ഇത് വളരെയധികം ഉപയോഗിക്കുന്നുമുണ്ട്. പക്ഷേ ചെറിയ പ്രായത്തിലുള്ള ഉപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com