പുരുഷന്മാര്‍ സൂക്ഷിക്കുക, ലക്ഷണങ്ങളില്ലാതെയും വരും ഹൃദയാഘാതം 

ലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാത്തത് കൊണ്ട് തന്നെ യഥാസമയം ചികിത്സ നല്‍കുന്നതിനോ രോഗിയെ രക്ഷിക്കുന്നതിനോ പലപ്പോഴും സാധിക്കാറില്ല. വേദനയുടെ ഉറവിടം പോലും തെറ്റായാവും കണ്ടെത്തുക.
പുരുഷന്മാര്‍ സൂക്ഷിക്കുക, ലക്ഷണങ്ങളില്ലാതെയും വരും ഹൃദയാഘാതം 

നിശബ്ദമായും ഹൃദയാഘാതം എത്താമെന്ന് പഠന റിപ്പോര്‍ട്ടുകള്‍. ഇത്തരത്തിലുണ്ടാകുന്ന ഹൃദയാഘാതങ്ങള്‍ യാതൊരു ലക്ഷണവും പ്രകടിപ്പിക്കണമെന്നില്ല. പുരുഷന്‍മാരിലാണ് സൈലന്റ് ഹാര്‍ട്ട് അറ്റാക്കുകള്‍ കൂടുതലായും കണ്ടുവരുന്നതെന്നും വൈദ്യശാസ്ത്രം പറയുന്നു. നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഹൃദയാഘാതങ്ങളില്‍ 45 ശതമാനവും പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നുമില്ലാതെ നിശബ്ദമായെത്തി ജീവനെടുത്ത് മടങ്ങുന്നുവെന്നാണ് കണക്ക്. 

ഹൃദയ ധമനികളിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് കുറയുകയോ, പൂര്‍ണമായും നിലയ്ക്കുകയോ ചെയ്യുമ്പോഴാണ് നിശബ്ദ ഹൃദയാഘാതം ഉണ്ടാകുന്നത്. 40 വയസ്സില്‍ താഴെയുള്ളവരില്‍ 25 ശതമാനം പേര്‍ക്ക് ഇതുണ്ടാകുന്നുണ്ട്. ഉറക്കക്കുറവ്, നെഞ്ചെരിച്ചില്‍, ക്ഷീണം, ശരീരിക ബുദ്ധിമുട്ടുകള്‍,ശരീര വേദന തുടങ്ങിയവ സാധാരണയായി നെഞ്ചുവേദനയ്ക്ക് മുമ്പ് ആളുകളില്‍ കണ്ടുവരുന്ന ലക്ഷണങ്ങളാണ്. 

ലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാത്തത് കൊണ്ട് തന്നെ യഥാസമയം ചികിത്സ നല്‍കുന്നതിനോ രോഗിയെ രക്ഷിക്കുന്നതിനോ പലപ്പോഴും സാധിക്കാറില്ല. വേദനയുടെ ഉറവിടം പോലും തെറ്റായാവും കണ്ടെത്തുക. തുടര്‍ച്ചയായി ഇത്തരം ഹൃദയാഘാതങ്ങള്‍ ഉണ്ടാകുന്നവരുടെ ഹൃദയാരോഗ്യം ഗുരുതര പ്രശ്‌നത്തിലേക്ക് നീങ്ങുകയും ജീവഹാനിക്ക് കാരണമാവുകയും ചെയ്‌തേക്കാം. 
 പഴങ്ങളും പച്ചക്കറികളും ധാന്യവര്‍ഗ്ഗങ്ങളും അടങ്ങിയ ഭക്ഷണം ശീലമാക്കുക, പുകവലിയും അമിത മദ്യപാനവും ഒഴിവാക്കുക, ഭാരം നിയന്ത്രിക്കുക, ആരോഗ്യ പരിശോധനകള്‍ കൃത്യമായ സമയത്ത് നടത്തുക എന്നിവയാണ് നിശബ്ദ ഹൃദയാഘാതത്തെ ചെറുക്കാനുള്ള വഴികള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com