അയഡൈസ്ഡ് ഉപ്പ് ഹൈപ്പര്‍ ടെന്‍ഷന് കാരണമാകുമോ?

പതിവായി കല്ലുപ്പ് കഴിക്കുന്നവരെ അപേക്ഷിച്ച് അയഡൈസ്ഡ് ഉപ്പ് കഴിച്ചവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് സാധ്യത കൂടുതലാണെന്ന് പഠനങ്ങളില്‍ പറയുന്നു.
അയഡൈസ്ഡ് ഉപ്പ് ഹൈപ്പര്‍ ടെന്‍ഷന് കാരണമാകുമോ?



ല്ലുപ്പ് മാത്രം ഉപയോഗിച്ചിരുന്ന നമ്മള്‍ അയഡിന്റെ അഭാവം മൂലമുള്ള രോഗങ്ങള്‍ ഒഴിവാക്കാനാണ് അയഡിന്‍ ചേര്‍ന്ന ഉപ്പ് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്. അയഡിന്‍ ചേര്‍ത്ത ഉപ്പ് കഴിക്കാന്‍ ആരോഗ്യവിദഗ്ധര്‍ ഉള്‍പ്പെടെ നിര്‍ദേശിക്കാറുള്ളതുമാണ്. എന്നാല്‍ നേരത്തെ ഉപയോഗിച്ചിരുന്ന കല്ലുപ്പ് തന്നെയാണ് നല്ലതെന്നാണ് പുതിയ പഠനങ്ങള്‍ നല്‍കുന്ന സൂചന.

ഗവേഷകനായ രാജേഷ് ചൗഹാന്‍ നടത്തിയ പഠനങ്ങളാണ് അയഡിന്‍ ചേര്‍ത്ത ഉപ്പിന്റെ ദോഷവശങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നത്. ബ്രിട്ടിഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനങ്ങളും ഇദ്ദേഹം ഗവേഷണത്തിനായി വിശകലനം ചെയ്തിരുന്നു. അയഡിന്‍ ചേര്‍ന്ന ഉപ്പിന്റെ ഉപയോഗം ഉയര്‍ന്ന രക്തസമ്മര്‍ദത്തിനു കാരണമാകും. ഹൃദയാഘാതം, പക്ഷാഘാതം മുതലായ രോഗാവസ്ഥയുണ്ടാക്കുന്നതാണ് ഉയര്‍ന്ന രക്തസമ്മര്‍ദം.

പതിവായി കല്ലുപ്പ് കഴിക്കുന്നവരെ അപേക്ഷിച്ച് അയഡൈസ്ഡ് ഉപ്പ് കഴിച്ചവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് സാധ്യത കൂടുതലാണെന്ന് പഠനങ്ങളില്‍ പറയുന്നു. 100 മുതിര്‍ന്ന വ്യക്തികളെ പഠനത്തിന് വിധേയമാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലേക്ക് എത്തിച്ചേര്‍ന്നത്.



അയഡൈസ്ഡ് ഉപ്പ് പതിവായി കഴിക്കുന്നവരെ, അയഡിന്‍ അടങ്ങിയതെങ്കിലും കഴുകിയശേഷം കല്ലുപ്പ് ഉപയോഗിക്കുന്നവരുമായി താരതമ്യം ചെയ്തു. കഴുകുമ്പോള്‍ കല്ലുപ്പിലെ അയഡിന്‍ നീക്കം ചെയ്യപ്പെടും. അയഡിന്റെ അമിത ഉപയോഗം ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുകയും ഹൃദ്രോഗത്തിനു കാരണമാകുകയും ചെയ്യുമെന്നും പഠനം പറയുന്നു.

1992 മുതലാണ് ഇന്ത്യയില്‍ പൊതുജനാരോഗ്യ പദ്ധതിയുടെ ഭാഗമായി അയഡൈസ്ഡ് ഉപ്പ് ഉപയോഗിച്ചു തുടങ്ങിയത്. അയഡിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങള്‍ ഇല്ലാതാക്കാനായിരുന്നു ഇത്.

ഉപ്പിലെ സോഡിയത്തിന്റെയും അയഡിന്റെയുമൊക്കെ അളവ് കാലാകാലം വ്യത്യാസപ്പെടുത്തണമെന്ന് ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇന്ത്യ ഇക്കാര്യം നിരീക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതായും ഗവേഷകര്‍ പറയുന്നു. അയഡിന്‍ ഇല്ലാത്ത ഉപ്പ് വിപണിയില്‍ ലഭ്യമാക്കണമെന്നും പഠനം ആവശ്യപ്പെടുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com