കരുവാളിക്കാതിരിക്കാന്‍ മാത്രമല്ല; പൊളളുന്ന വേനലില്‍ സണ്‍സ്‌ക്രീന് വേറെയുമുണ്ട് പ്രയോജനം 

സൂര്യരശ്മികള്‍ ഏല്‍ക്കുന്നതുവഴി ത്വക്കിലെ രക്തവാഹിനികള്‍ക്കുണ്ടാകുന്ന പ്രശ്‌നവും സണ്‍സ്‌ക്രീന്‍ പരിഹരിക്കുമെന്നാണ് പുതിയ പഠനം
കരുവാളിക്കാതിരിക്കാന്‍ മാത്രമല്ല; പൊളളുന്ന വേനലില്‍ സണ്‍സ്‌ക്രീന് വേറെയുമുണ്ട് പ്രയോജനം 


നത്ത ചൂടില്‍ അകപ്പെട്ടുപോയതുകൊണ്ടുതന്നെ കണ്ണുംപൂട്ടി സണ്‍സ്‌ക്രീനില്‍ അഭയം കണ്ടെത്തുകയാണ് പലരും. എന്നാല്‍ ചര്‍മ്മസംരക്ഷണമൊന്നും നമ്മുടെ ഏരിയ അല്ലെന്നുപറഞ്ഞ് മാറിനില്‍ക്കുന്നവര്‍ ഇനിയുമുണ്ട്. പ്രശ്‌നം ചര്‍മ്മസംരക്ഷണം മാത്രമല്ല. സൂര്യരശ്മികള്‍ ഏല്‍ക്കുന്നതുവഴി ത്വക്കിലെ രക്തവാഹിനികള്‍ക്കുണ്ടാകുന്ന പ്രശ്‌നവും സണ്‍സ്‌ക്രീന്‍ പരിഹരിക്കുമെന്നാണ് പുതിയ പഠനം. 

സ്‌കിന്‍ ക്യാന്‍സറിന്റെയും ത്വക്കിലെ ചുളിവുകളുടെയും പാടുകളുടെയുമൊക്കെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് അള്‍ട്രാവയലറ്റ്(യുവി) രശ്മികള്‍. യുവി രശ്മികള്‍ ത്വക്കിലെ രക്തവാഹിനികളിലുള്ള നിട്രിക് ഓക്‌സൈഡിന്റെ അളവ് കുറയ്ക്കുമെന്നും മുമ്പ് കണ്ടെത്തിയിട്ടുള്ളതാണ്. 

രക്തവാഹിനികളിലെ സുപ്രധാന ഘടകളങ്ങളില്‍ ഒന്നായ നിട്രിക് ഓക്‌സൈഡ് ശരീരതാപം നിയന്ത്രിക്കുന്നതിനും ചൂടിനെ പ്രതിരോധിക്കുന്നതിനും ത്വങ്കിനെ മാത്രമല്ല ശരീരത്തെ മുഴുവനും പാകപ്പെടുത്തുന്ന ഒന്നാണ്. രക്തക്കുഴലുകള്‍ വികസിക്കുന്നതിനും (വസോഡിലേഷന്‍) രക്തപ്രവാഹം സുഗമമാക്കുന്നതിനും ഇത് പ്രയോജനകരമാണ്. 

സണ്‍സ്‌ക്രീമിന്റെ ഉപയോഗം വസോഡിലേഷനെ സഹായിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. യുവി രശ്മികള്‍ക്ക് എതിരെ ഒരു സംരക്ഷണ വലയമായി സണ്‍സ്‌ക്രീം പ്രവര്‍ത്തിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com