വെറുതെ പല്ല് കളയണോ? തിളങ്ങുന്ന പല്ലിന് പിന്നാലെ പായുന്നതിന് മുമ്പ് ഇതുകൂടെ അറിഞ്ഞിരിക്കാം 

വൈറ്റനിങ് ഉത്പന്നങ്ങളില്‍ അടങ്ങിയിട്ടുള്ള ഹൈഡ്രജന്‍ പെറോക്‌സൈഡാണ് ഹാനീകരമെന്ന് കണ്ടെത്തിയിട്ടുള്ളത്
വെറുതെ പല്ല് കളയണോ? തിളങ്ങുന്ന പല്ലിന് പിന്നാലെ പായുന്നതിന് മുമ്പ് ഇതുകൂടെ അറിഞ്ഞിരിക്കാം 

ല്ലുകളുടെ നിറം വര്‍ദ്ധിപ്പിച്ച് തിളക്കമുള്ള ചിരി സമ്മാനിക്കാമെന്ന് കേള്‍ക്കുമ്പോള്‍ ചാടിവീഴുന്നവര്‍ ഇനി ഒന്ന് കരുതിയിരിക്കണം.ആവേശത്തോടെ ഇവയ്ക്ക് പിന്നാലെ പാഞ്ഞാല്‍ നിരാശയായിരിക്കും പിന്നീട് ഫലമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത്തരം ഉത്പന്നങ്ങള്‍ പല്ലുകളിലെ പ്രൊട്ടീന്‍ ലെയറുകള്‍ക്ക് തകരാറുണ്ടാക്കുമെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. 

വൈറ്റനിങ് ഉത്പന്നങ്ങളില്‍ അടങ്ങിയിട്ടുള്ള ഹൈഡ്രജന്‍ പെറോക്‌സൈഡാണ് ഹാനീകരമെന്ന് കണ്ടെത്തിയിട്ടുള്ളത്. പല്ലുകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന ഇനാമല്‍ തകരാന്‍ ഇവയുടെ ഉപയോഗം കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു. 

ഇനാമലില്‍ പ്രൊട്ടീന്‍ കുറവായതുകൊണ്ടുതന്നെ ഇവയെ തകര്‍ത്ത് ഹൈഡ്രജന്‍ പെറോക്‌സൈഡ് പല്ലുകളിലെ രണ്ടാമത്തെ പാളിയായ ഡെന്റിനില്‍ പ്രവേശിക്കും. ഹൈഡ്രജന്‍ പെറോക്‌സൈഡുമായി ചേരുമ്പോള്‍ ഡെന്റിലില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ ചെറിയ ശകലങ്ങളായി അടരും, ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com