കണ്ണ് കൂട്ടിയടച്ചിട്ടും പാട്ട് കേട്ടിട്ടും ഒന്നും ഉറങ്ങാന്‍ പറ്റുന്നില്ലേ? ടെന്‍ഷനടിക്കണ്ട ഈ വിദ്യ പരീക്ഷിച്ചു നോക്കൂ

കിടന്ന് പത്ത് മിനിറ്റിനുള്ള ഉറങ്ങാനുള്ള സാധ്യത വര്‍ദ്ധിക്കുമെന്ന്‌ പഠനം
കണ്ണ് കൂട്ടിയടച്ചിട്ടും പാട്ട് കേട്ടിട്ടും ഒന്നും ഉറങ്ങാന്‍ പറ്റുന്നില്ലേ? ടെന്‍ഷനടിക്കണ്ട ഈ വിദ്യ പരീക്ഷിച്ചു നോക്കൂ

ത്ര ക്ഷിണമുണ്ടായിട്ടും മര്യാദയ്ക്ക് ഒന്ന് ഉറങ്ങാന്‍ കഴിയുന്നില്ല... തിരിഞ്ഞും മറിഞ്ഞും കിടന്ന് മടുത്തു... എന്നിങ്ങനെ നീളുന്ന പരാതികള്‍ പതിവായി കേട്ടുവരുന്നവയാണ്. എന്നാല്‍ ഇതിന് ഒരു പരിഹാരമാര്‍ഗ്ഗം പറഞ്ഞുതരികയാണ് ഗവേഷകര്‍. ഉറങ്ങുന്നതിന് ഒന്നോ രണ്ടോ മണിക്കൂര്‍ മുമ്പ് ഒന്ന് കുളിച്ചിട്ട് കിടന്നുനോക്കൂ എന്നാണ് പുതിയ പഠനത്തില്‍ അവര്‍ പറയുന്നത്. 

ഉറങ്ങുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പ് ചെറു ചൂടുവെള്ളത്തില്‍ കുളിക്കുന്നത് തടസ്സമില്ലാത്ത ഉറക്കം സമ്മാനിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. കിടന്ന് പത്ത് മിനിറ്റിനുള്ള ഉറങ്ങാനുള്ള സാധ്യത വര്‍ദ്ധിക്കുമെന്നും പഠനം പറയുന്നു. കാലുകളിലെയും കൈകളിലെയും രക്തോട്ടം വര്‍ദ്ദിച്ച് ശരീരത്തില്‍ നിന്ന് ഊഷ്മാവ് പുറന്തള്ളുകയും ശരീരതാപം കുറയ്ക്കുകയുമാണ് കുളി കഴിഞ്ഞുള്ള ഒന്നര മണിക്കൂര്‍ കൊണ്ട് സംഭവിക്കുന്നത്. 

ശരീരോഷ്മാവുമായി ബന്ധപ്പെട്ടാണ് ഒരാള്‍ ഉറങ്ങുന്നതും ഉറക്കമുണരുന്നതും എന്നാണ് ഗവേഷകര്‍ പറയുന്നത്. കുളി കഴിഞ്ഞ് 90 മിനിറ്റുകള്‍ക്ക് ശേഷം നല്ല ഉറക്കം ലഭിക്കുന്ന തരത്തിലേക്ക് ശരീരോഷ്മാവ് താഴും. ഇത് തടസ്സമില്ലാത്ത ഉറക്കം സമ്മാനിക്കുമെന്നാണ് പഠനത്തില്‍ പറഞ്ഞിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com