ബനാന ടീ എന്ന് കേട്ടിട്ടുണ്ടോ? എന്നാലിനി രാത്രിയില്‍ ഈ ചായ പതിവാക്കാം 

ചെറിയ മധുരവും ധാരാളം ആരോഗ്യ ഗുണങ്ങളുമാണ് ഈ പാനീയത്തെ പലര്‍ക്കും പ്രിയപ്പെട്ടതാക്കുന്നത്
ബനാന ടീ എന്ന് കേട്ടിട്ടുണ്ടോ? എന്നാലിനി രാത്രിയില്‍ ഈ ചായ പതിവാക്കാം 

രോഗ്യകരമായ ഭക്ഷണരീതി തുടരുന്നവര്‍ പതിവായി കഴിക്കുന്ന ഒന്നാണ് പഴം. പഴത്തില്‍ പോഷകഗുണങ്ങളാണ് ഈ വിഭാഗക്കാരെ ആകര്‍ഷിക്കുന്നതും. എന്നാല്‍ കലോറി അധികമാണെന്നതും പഞ്ചസാരയുടെ അളവ് ഉയരും എന്നതും പ്രമേഹരോഗികളെയും ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരെയും പഴം കഴിക്കുന്നതില്‍ നിന്ന് അകറ്റാറുണ്ട്. എന്നാല്‍ ഈ വിഭാഗക്കാര്‍ക്ക് ശിലമാക്കാവുന്ന ഒന്നാണ് ബനാന ടീ. 

ചെറിയ മധുരവും ധാരാളം ആരോഗ്യ ഗുണങ്ങളുമാണ് ഈ പാനീയത്തെ പലര്‍ക്കും പ്രിയപ്പെട്ടതാക്കുന്നത്. രാത്രിയില്‍ ഉറക്കത്തിന് മുന്‍പാണ് ബനാന ടീ കുടിക്കുന്നത് ഏറെ ഉത്തമം. പഞ്ചസാര അധികം അടങ്ങിയിട്ടുള്ള മറ്റ് പാനീയങ്ങള്‍ക്ക് പകരമായി ശീലിക്കാവുന്ന ഒന്നാണ് ഇത്. പഴത്തില്‍ അടങ്ങിയിട്ടുള്ള മധുരമാണ് ഈ ചായയിലേക്കും ഇറങ്ങുന്നത്. അതുകൊണ്ട് വീണ്ടും പഞ്ചസാര കലര്‍ത്തി മധുരം പകരേണ്ടതില്ല. 

സ്വസ്ഥമായ ഉറക്കത്തിന് ഉത്തമമാണെന്നതാണ് ബനാന ടീയുടെ മറ്റൊരു സവിശേഷത. പേശികള്‍ക്ക് അയവ് നല്‍കുന്ന ട്രിപ്‌ടോഫാന്‍, സെറോടോണിന്‍, ഡോപ്പമിന്‍ തുടങ്ങിയവ ബനാന ടീയില്‍ അടങ്ങിയിട്ടുണ്ട്. ഇവ മാനസിക പിരിമുറുക്കവും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായകരവുമാണ്. പഴത്തില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ ബി6 രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതാണ്. ഹൃദ്രോഗികള്‍ക്കും ബനാന ടീ ഏറെ ഗുണകരമാണ്. 

പഴത്തെ ചായപ്പൊടിയായി വാറ്റിയെടുക്കുമ്പോള്‍ തന്നെ അതില്‍ അടങ്ങിയിട്ടുള്ള പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും നിര്‍വീര്യമാക്കപ്പെടും. ചായ ഉണ്ടാക്കാന്‍ വെള്ളത്തിലേക്ക് കലര്‍ത്തുമ്പോള്‍ ഇതിലെ പഞ്ചസാര വെള്ളവുമായി ലയിക്കും. ഇതോടെ ചായയില്‍ പഞ്ചസാര ഉപയോഗിക്കേണ്ടി വരില്ല. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അതുകൊണ്ടുതന്നെ ബനാന ടീ സംശയിക്കാതെ ശീലമാക്കാവുന്നതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com