നിങ്ങളുടെ കുട്ടിക്ക് പശുവിന്‍പാല്‍ അലര്‍ജിയാണോ? വളര്‍ച്ച കുറയുമെന്ന് കണ്ടെത്തല്‍ 

പശുവിന്‍പാലിനോട് അലര്‍ജിയുള്ള കുട്ടികളുടെ വളര്‍ച്ചാ ക്രമത്തില്‍ സാരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍
നിങ്ങളുടെ കുട്ടിക്ക് പശുവിന്‍പാല്‍ അലര്‍ജിയാണോ? വളര്‍ച്ച കുറയുമെന്ന് കണ്ടെത്തല്‍ 

പാലും പാലുത്പന്നങ്ങളും കുട്ടികളുടെ പോഷകാഹാരങ്ങളുടെ പട്ടികയിലെ ഒഴിച്ചുകൂടാനാകാത്തവയാണ്. എന്നാല്‍ ചില കുട്ടികളില്‍ പാലിനോട് അലര്‍ജി ഉള്ളതായി കണ്ടുവരാറുണ്ട്. പശുവിന്‍പാലിനോട് അലര്‍ജിയുള്ള കുട്ടികളുടെ വളര്‍ച്ചാ ക്രമത്തില്‍ സാരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. 

ഇത്തരം ഭക്ഷണങ്ങള്‍ കുട്ടികളുടെ വളര്‍ച്ചയെ ഏതുരീതിയിലാണ് ബാധിക്കുന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും കുട്ടികളുടെ ഉയരത്തെയും ശരീരഭാരത്തെയും ഇവ നിയന്ത്രിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. പശുവിന്‍പാലിനോട് അലര്‍ജിയുള്ള കുട്ടികള്‍ക്ക് അവരുടെ വളര്‍ച്ചാശേഷിയുടെ പൂര്‍ണ്ണതയില്‍ എത്താനാകില്ലെന്ന് പഠനത്തില്‍ പറയുന്നു. 

ഗവേഷണത്തില്‍ പങ്കെടുത്ത 13ല്‍ ഒരു കുട്ടിക്കുവീതം വിവിധ ഭക്ഷണ സാധനങ്ങളോട് അലര്‍ജിയുളളതായി കണ്ടെത്തിയെന്നും പലര്‍ക്കും പാല്‍, മുട്ട, കക്കയിറച്ചി തുടങ്ങിയവയോടാണ് അലര്‍ജിയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ഇവ കുട്ടികളുടെ ജീവന് തന്നെ ഭീഷണിയായതിനാല്‍ അലര്‍ജ്ജിയുള്ള ഭക്ഷണസാധനങ്ങളെ ആഹാരക്രമത്തിന്‍ നിന്ന് മാറ്റിനിര്‍ത്താനാണ് പലരും ശ്രമിക്കുന്നത്. പശുവിന്‍പാലിനോട് അലര്‍ജിയുള്ള ആസ്മ പോലുള്ള രോഗാവസ്ഥകളും കാണപ്പെടാറുണ്ടെന്ന് പഠനത്തില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com